Latest NewsNewsEntertainment

‘ലക്ഷ്മി’ തിയറ്ററുകളില്‍; അണിയറ പ്രവര്‍ത്തകര്‍ പോലുമറിയാതെ അനധികൃതമായി സിനിമ പ്രദര്‍ശിപ്പിക്കുന്നു

തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ചിത്രങ്ങൾ റിലീസ് ചെയ്യാൻ ഒടിടി പ്ലാറ്റ്‌ഫോമുകളെ

കോവിഡ് വ്യാപനം മൂലം ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ പ്രതിസന്ധിയിലാണ് സിനിമാ വ്യവസായം. ചിത്രീകരണവും റിലീസും നിർത്തലായതോടെ താരങ്ങളും കടുത്തപ്രതിസന്ധികളാണ് നേരിട്ടത്. തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ചിത്രങ്ങൾ റിലീസ് ചെയ്യാൻ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ് നിർമ്മാതാക്കൾ. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ഉടമകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്.

സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകളില്‍ അനധികൃതമായി സിനിമ പ്രദര്‍ശിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ്‌ പുറത്തു വരുന്നത്. ഫിലിം ട്രേഡ് അനലിസ്റ്റായ കോമല്‍ കെഹ്ത ഫിലിം ഇന്‍ഫര്‍മേഷന്‍ എന്ന ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാറിന്റെ ലക്ഷ്മി ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചതായി പറയുന്നു. .

shortlink

Post Your Comments


Back to top button