Latest NewsNewsCrime

മഹാരാഷ്ട്രയിൽ കാറിനു മേൽ മൂത്രമൊഴിക്കുന്നത്​ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻെറ ദേഹത്ത്​ ഓ​ട്ടോ ഡ്രൈവർ പെട്രോളൊഴിച്ച്​ തീ കൊളുത്തി

പുണെ: മഹാരാഷ്​ട്രയിൽ മുതലാളിയു​ടെ കാറിനു മേൽ മൂത്രമൊഴിക്കുന്നത്​ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻെറ ദേഹത്ത്​ ഓ​ട്ടോ ഡ്രൈവർ പെട്രോളൊഴിച്ച്​ തീ കൊളുത്തി. ഈ സംഭവത്തിൽ മഹേന്ദ്ര ബാലു കടം (31) എന്നയാളെ പൊലീസ്​ പിടികൂടി. പൊള്ളലേറ്റ ശങ്കർ വേഫാൽകർ (42) എന്ന ജീവനക്കാരനെ പുണെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​ ഇപ്പോൾ.

പുണെയിലെ ഭൊസാരി വ്യാവസായിക മേഖലയിൽ ചൊവ്വാഴ്​ച ഉച്ചക്ക്​ ഒരു മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ശങ്കർ വേഫാൽകർ സ്ഥാപനത്തിൻെറ ഗേറ്റിന്​ മുന്നിൽ ജോലിയിലായിരുന്നു. അപ്പോൾ ഓ​ട്ടോയുമായി അതുവഴി വന്ന മഹേന്ദ്ര ബാലു വാഹനം നിർത്തുകയും സ്ഥാപന ഉടമയു​ടെ കാറിനു മുകളിലേക്ക്​ മൂത്രമൊഴിക്കുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ഓ​ട്ടോ ഡ്രൈവറുടെ ​പ്രവർത്തി സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു. ഇതിൽ രോഷാകുലനായ ഓ​​ട്ടോ ഡ്രൈവർ അപ്പോൾ അവിടെ നിന്ന്​ ​പോയി. എന്നാൽ പിന്നീട്​ വൈകുന്നേരം 4.30ഓടെ ഒരു കുപ്പി പെട്രോളുമായി തിരിച്ചെത്തുകയും ശങ്കർ വേഫാൽകറിൻെറ ദേഹത്തൊഴിച്ച്​ തീ കൊളുത്തുകയുമായിരുന്നു. ഓ​ട്ടോ ഡ്രൈവർക്കെതിരെ വധശ്രമത്തിന്​ പോലീസ് കേസെടുത്തു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button