KeralaLatest NewsNews

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്‌ബി ഇല്ലാതാക്കില്ലെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ

തിരുവനന്തപുരം : കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വന്നാൽ കിഫ്‌ബി ഇല്ലാതാക്കില്ലെന്നു കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. എന്നാൽ കിഫ്‌ബി നിലവിലുള്ള രൂപത്തിലോ പ്രവർത്തന രീതിയിലോ തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിലവിലുള്ള മാതൃക തുടർന്നാൽ കിഫ്‌ബി സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടും. 2023 ഓടെ സംസ്ഥാനത്തിന് സാമ്പത്തികമായി ശ്വാസം മുട്ടും. കിഫ്‌ബി മാത്രമാണ് കേരളത്തിന്റെ എല്ലാ പ്രതിസന്ധിക്കുമുള്ള പരിഹാരമെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിൽ ധനമന്ത്രി തോമസ് ഐസക് വിജയിച്ചു എന്നും കുഴൽനാടൻ പറഞ്ഞു.

ഒരു കാര്യം തീർച്ചയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിലവിലുള്ള രൂപത്തിലോ പ്രവർത്തന രീതിയിലോ കിഫ്‌ബി തുടരാൻ അനുവദിക്കുകയില്ല. എന്നാൽ അതിനർത്ഥം കിഫ്‌ബി തന്നെ വേണ്ടെന്നു വെക്കുമെന്നല്ല. നിലവിൽ കിഫ്‌ബി വരുത്തി വെച്ച ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ തുടർന്ന് വരുന്ന ഏതു സർക്കാരും ബാധ്യസ്ഥമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിക്കെതിരായ കേസിൽ ആർഎസ്എസ് അനുകൂല സംഘടനാ ഭാരവാഹിയെ പ്രതിനിധീകരിക്കുന്നതിൽ തെറ്റില്ലെന്ന് ആവർത്തിച്ച കുഴൽനാടൻ താൻ ആർഎസ്എസ്സുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഐസക്കിനെ വീണ്ടും വെല്ലുവിളിച്ചു.ഒപ്പം ബിജെപി വർഗീയവും വിഷലിപ്തവുമായ സംഘടനയാണെന്ന് പറഞ്ഞ കുഴൽനാടൻ കേരളത്തിൽ ബിജെപിയുടെ വളർച്ചയിൽ കോൺഗ്രസ് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button