Latest NewsIndiaNews

രാജ്യം കൂടുതൽ മനുഷ്യകേന്ദ്രീകതമായ വികസന സമീപനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്, ഡിജിറ്റൽ ഇന്ത്യ ഒരു സർക്കാർ പദ്ധതി മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ ഇന്ത്യ ഒരു സർക്കാർ പദ്ധതി മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു ജീവിതരീതിയാണെന്നും സാങ്കേതികവിദ്യയുടെ ഗുണവശങ്ങളൾ ജനങ്ങളുടെ ജീവിതത്തിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ടെക് സമ്മിറ്റ് 2020 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഡിജിറ്റൽ ഇന്ത്യയ്ക്ക് നന്ദി, നമ്മുടെ രാജ്യം കൂടുതൽ മനുഷ്യകേന്ദ്രീകതമായ വികസന സമീപനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സാങ്കേതിക വിദ്യയുടെ വൻതോതിലുള്ള ഉപയോഗം നമ്മുടെ പൗരൻമാരുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിന്റെ പ്രയോജനങ്ങൾ എല്ലാവർക്കും കാണാനാവും, പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റൽ, ടെക്നോളജി ഉൽപന്നങ്ങൾക്കായി വിജയകരമായ വിപണി സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചു. എല്ലാ പദ്ധതികളുടെയും സുപ്രധാന ഘടകമാക്കി സാങ്കേതികവിദ്യയെ മാറ്റാൻ ഇതിലൂടെ സാധിച്ചു. നമ്മുടെ ഭരണനിർവഹണ മാതൃകതന്നെ ടെക്നോളജി ഫസ്റ്റ് എന്നതാണ്. നമ്മുടെ പ്രാദേശിക സാങ്കേതിക സംരംഭങ്ങൾക്ക് ലോകോത്തര തലത്തിലേക്ക് എത്തിച്ചേരാനുള്ള ശേഷിയുണ്ടെന്നും മോദി പറഞ്ഞു. കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് നമ്മുടെ സാങ്കേതികവിദ്യ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ലോക്ഡൗണിന്റെ മൂർധന്യ ഘട്ടത്തിൽ ഇന്ത്യയിലെ പാവപ്പെട്ടവർക്ക് അടിയന്തിര സഹായം എത്തിക്കുന്നതിന് ടെക്നോളജിയാണ് സഹായകരമായതെന്നും മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button