Latest NewsKeralaNews

അമ്മയുടെ ഒത്താശയോടെ പതിനൊന്നുകാരിക്ക് പീഡനം ; വ്യാജ പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പൂജാരി അറസ്റ്റില്‍. കൊല്ലം, ആലപ്പാട് വില്ലേജില്‍ ചെറിയഴിക്കല്‍ കക്കാത്തുരത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു പ്രമുഖ ക്ഷേത്രത്തില്‍ വ്യാജപേരില്‍ പൂജ നടത്തിവന്നയാളാണ് ഷാന്‍.

Read Also : ചൈനീസ് മുങ്ങിക്കപ്പലുകളെ തുരത്താന്‍ കൂടുതല്‍ പി-8 ഐ നിരീക്ഷണ വിമാനങ്ങള്‍ സ്വന്തമാക്കി ഇന്ത്യ

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ. 2018-ലാണ് കേസിനാസ്പദമായ സംഭവം. വ്യാജപേരില്‍ പൂജാരിയായി എത്തിയ ഇയാള്‍ പരിസരവാസിയായ യുവതിയുമായി പരിചയത്തിലാവുകയും അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട് ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് ഇവിടെയെത്തി യുവതിയുടെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. –

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അമ്മ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് അമ്മയോട് വഴക്കിട്ട പെണ്‍കുട്ടി വിവരങ്ങള്‍ പിതാവിനെ അറിയിക്കുകയും ഇരുവരും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് അന്വേഷണത്തിനിടെ, കോതമംഗലം വടാട്ടുപാറയില്‍ വച്ച്‌ ഷാനെ കസ്റ്റഡിയിലെടുത്തു. അവിടെ ശ്യാം എന്ന പേരില്‍ വ്യാജ പൂജാരിയായി പല ക്ഷേത്രങ്ങളിലും പൂജ നടത്തി വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button