Latest NewsInternational

തീവ്രവാദികൾ മൂലം പണികിട്ടിയത് പാവപ്പെട്ട അഭയാർത്ഥികൾക്ക്: രണ്ടായിരത്തോളം പേര്‍ താമസിച്ചിരുന്ന അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഒഴിപ്പിച്ചു, കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ഫ്രാന്‍സ്

അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയെ ഇസ്ലാമിക തീവ്രാവാദി തലയറുത്തു കൊന്നതോടെയാണ് ഫ്രാന്‍സില്‍ കുടിയേറ്റ വിരുദ്ധത തലപൊക്കിയത്.

പാരീസ്: കുടിയേറ്റക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഫ്രാൻസിന്റെ ഇപ്പോഴത്തെ അവസ്ഥ ഭയപ്പെടുത്തുന്നതാണ്. മത മൗലിക വാദികളുടെ തുടര്‍ച്ചയായ ആക്രമണം ഉണ്ടായതോടെ, ഒടുവിൽ ഫ്രാൻസും നിലപാട് മാറ്റിയിരിക്കയാണ്. അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയെ ഇസ്ലാമിക തീവ്രാവാദി തലയറുത്തു കൊന്നതോടെയാണ് ഫ്രാന്‍സില്‍ കുടിയേറ്റ വിരുദ്ധത തലപൊക്കിയത്.

കര്‍ശന പരിശോധനകളിലൂടെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനാണ് ഇപ്പോൾ ഫ്രാന്‍സിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായ രണ്ടായിരത്തോളം പേര്‍ താമസിച്ചിരുന്ന ഫ്രഞ്ച് ദേശീയ കായിക സ്റ്റേഡിയമായ സ്റ്റേഡ് ഡി ഫ്രാന്‍സിന്റെ സമീപത്തെ അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് പൊലീസ് ഒഴിപ്പിച്ചു.

ഏഷ്യ, ആഫ്രിക്കന്‍ വന്‍കരകളിലെ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയവരില്‍ ഭൂരിഭാഗവും ഇന്നും ഫ്രാന്‍സിലെ തെരുവുകളിലാണ് കഴിയുന്നത്. എന്നാല്‍ അടുത്തകാലത്തായി യൂറോപിലും പ്രത്യേകിച്ച്‌ ഫ്രാന്‍സില്‍ അഭയാര്‍ത്ഥികളും സ്റ്റേറ്റും തമ്മില്‍ നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇതോടെയാണ് അഭയാര്‍ത്ഥികള്‍ക്ക് ഒരു സ്ഥിരം താമസസൗകര്യമെന്ന നയത്തിലേക്ക് ഫ്രാന്‍സ് കടന്നത്. വിവിധ പൊലീസ് വകുപ്പകള്‍ ഒഴിപ്പിക്കലിന് എത്തിച്ചേര്‍ന്നിരുന്നു.

read also: സേവാഭാരതി പണിതു നൽകിയ വീടുകൾ ഡിവൈഎഫ്ഐ പണിതതാണെന്ന തരത്തിൽ സിപിഎം പ്രചാരണം, സോഷ്യൽ മീഡിയയിൽ വാക്‌പോര്

ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍ പൊലീസും അഭയാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 70 ബസ്സുകളിലായി 26 താത്കാലിക കേന്ദ്രങ്ങളിലേക്കാണ് അഭയാര്‍ത്ഥികളെ മാറ്റിയതെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു.

കുടിയേറ്റക്കാരെ തെരുവില്‍ നിന്ന് ഒഴിപ്പിക്കുന്ന നടപടി ഇമാനുവല്‍ മക്രോണ്‍ സര്‍ക്കാറിന്റെ കുടിയേറ്റ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാറിന് അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നതില്‍ കൃത്യമായ പദ്ധതികളില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button