Latest NewsIndiaNews

പുല്‍വാമയില്‍ സുരക്ഷാ സേനയ്ക്ക് നേരെ പാക് ഭീകരരുടെ ഗ്രനേഡ് ആക്രമണം : 12 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് നേരെ പാക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. പുല്‍വാമയിലാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. കകപോറ പ്രദേശത്താണ് ആക്രമം ഉണ്ടായത്. ആക്രമണത്തില്‍ 12 പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. സേനയ്ക്ക് നേരെയെറിഞ്ഞ ഗ്രനേഡുകള്‍ ലക്ഷ്യം തെറ്റി റോഡില്‍ പതിച്ച് പൊട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read Also :ദുരൂഹ സാഹചര്യത്തില്‍ മൂന്ന് പ്രവാസികളുടെ മൃതദ്ദേഹം കണ്ടെത്തിയ സംഭവം : അന്വേഷണം ആരംഭിച്ചു

അപകടത്തില്‍ പരിക്കേറ്റ പ്രദേശവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും സേന വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പ്പില്‍ പ്രദേശവാസികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.ഏഴ് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ നാല് ഗ്രാമവാസികളാണ് മരിച്ചത്. വെടിവെയ്പ്പില്‍ നാല് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button