Latest NewsNewsIndia

പ്ലാസ്റ്റിക് ഫാക്ടറിയില്‍ സ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു

മാള്‍ഡ: പ്ലാസ്റ്റിക് ഫാക്ടറിയില്‍ സ്‌ഫോടനം, നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബംഗാളിലെ മാള്‍ഡ ജില്ലയിലെ സൂജാപ്പൂരിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌ഫോടനം നടന്നത്.

Read Also : തീവണ്ടിക്ക് മുകളില്‍ നിന്നും സെല്‍ഫി; 25,000 വോള്‍ട്ടിന്റെ ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ചു

കൊല്ലപ്പെട്ട നാല് പേരും ഫാക്ടറിയിലെ ജീവനക്കാരാണ്. അപകടം നടന്നയുടന്‍ പൊലീസും അഗ്നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ഇരു സേനാ വിഭാഗങ്ങളും ചേര്‍ന്ന പുറത്തെത്തിച്ചു. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button