NattuvarthaLatest NewsKeralaNews

തോമസ് ഐസക് ചെയ്തത് സഭയുടെ അവകാശം ലംഘിക്കൽ മാത്രമല്ല, സത്യപ്രതിജ്ഞ ലംഘിക്കൽ കൂടിയാണ്, അതിനെതിരെ നടപടി എടുക്കേണ്ടത് സംസ്ഥാന ഗവർണ്ണറാണ്; പ്രതിജ്ഞ ലംഘിക്കുന്ന മന്ത്രിയേ പുറത്താക്കാൻ ഗവർണ്ണർക്ക് അധികാരമുണ്ട്; ധനകാര്യ വിദ​ഗ്ധനെതിരെ ആഞ്ഞടിച്ച് അഡ്വ; ശങ്കു ടി ദാസ്

മന്ത്രി എന്ന നിലയിൽ തന്റെ മുന്നിൽ വരുന്ന യാതൊരു രഹസ്യ രേഖയും നേരിട്ടോ അല്ലാതെയോ പരസ്യപ്പെടുത്തില്ല എന്ന പ്രതിജ്ഞ ആണ് ഇതിലെ രണ്ടാമത്തേത്.

CAG റിപ്പോർട്ടിന്റെ ഉള്ളടക്കം നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും മുൻപ് പുറത്തു വിട്ടത് വഴി തോമസ് ഐസക് ചെയ്തത് സഭയുടെ അവകാശം ലംഘിക്കൽ മാത്രമല്ല, സത്യപ്രതിജ്ഞ ലംഘിക്കൽ കൂടിയാണ്. അതിനെതിരെ നടപടി എടുക്കേണ്ടത് സംസ്ഥാന ഗവർണ്ണറാണ്.

രണഘടനയുടെ തന്നെ മൂന്നാം പട്ടിക നിഷ്കർഷിക്കുന്ന പ്രകാരമുള്ള ആ പ്രതിജ്ഞ ലംഘിക്കുന്ന മന്ത്രിയേ പുറത്താക്കാൻ പോലും ഗവർണ്ണർക്ക് അധികാരമുണ്ടെന്നും അഡ്വക്കേറ്റ് ശങ്കു ടി ദാസ്.

കുറിപ്പ് വായിക്കാം………..

 

മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് രണ്ട് ഭാഗമുണ്ട്.
1) Oath of Office
2) Oath of Secrecy

മന്ത്രി എന്ന നിലയിൽ തന്റെ മുന്നിൽ വരുന്ന യാതൊരു രഹസ്യ രേഖയും നേരിട്ടോ അല്ലാതെയോ പരസ്യപ്പെടുത്തില്ല എന്ന പ്രതിജ്ഞ ആണ് ഇതിലെ രണ്ടാമത്തേത്.
CAG റിപ്പോർട്ടിന്റെ ഉള്ളടക്കം നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും മുൻപ് പുറത്തു വിട്ടത് വഴി തോമസ് ഐസക് ചെയ്തത് സഭയുടെ അവകാശം ലംഘിക്കൽ മാത്രമല്ല, സത്യപ്രതിജ്ഞ ലംഘിക്കൽ കൂടിയാണ്.

അതിനെതിരെ നടപടി എടുക്കേണ്ടത് സംസ്ഥാന ഗവർണ്ണറാണ്.
ഭരണഘടനയുടെ അനുച്ഛേദം 164(3) പ്രകാരം ഗവർണ്ണർ ആണ് സംസ്ഥാന മന്ത്രിക്ക് സത്യ വാചകം ചൊല്ലി കൊടുക്കേണ്ടതും അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടതും.
ഭരണഘടനയുടെ തന്നെ മൂന്നാം പട്ടിക നിഷ്കർഷിക്കുന്ന പ്രകാരമുള്ള ആ പ്രതിജ്ഞ ലംഘിക്കുന്ന മന്ത്രിയേ പുറത്താക്കാൻ പോലും ഗവർണ്ണർക്ക് അധികാരമുണ്ട്.
അപ്പോൾ എന്റെ ചോദ്യം ഇതാണ്.

കോവിഡ് ബാധിതനായിരുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഇന്നലെ രോഗമുക്തനായി ഓഫീസിൽ തിരിച്ചെത്തിയിട്ടുണ്ട്.

എന്ത്‌ കൊണ്ടാണ് പ്രതിപക്ഷ പാർട്ടിയിലെ ആരും അദ്ദേഹത്തെ രാജ്ഭവനിൽ സന്ദർശിച്ചു തോമസ് ഐസക്കിന്‌ എതിരെ പരാതി കൊടുക്കാത്തത്?

 

https://www.facebook.com/sankutdas/posts/10158074744147984

shortlink

Related Articles

Post Your Comments


Back to top button