Latest NewsNewsInternational

പുതിയ പ്രസിഡന്റ് വന്നാലും ചൈനയ്ക്ക് രക്ഷയില്ല… ശക്തമായ താക്കീതുമായി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: പുതിയ പ്രസിഡന്റ് വന്നാലും ചൈനയ്ക്ക് രക്ഷയില്ല. ചൈനയ്ക്ക് ശക്തമായ താക്കീതു തന്നെയാണ് ജോ ബൈഡന്‍ നല്‍കിയിരിക്കുന്നത്. ചില പരിധികളുണ്ടെന്ന് ചൈന മനസിലാക്കുന്നതായി നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം അവര്‍ മനസിലാക്കണം. ചൈനയുടെ ഇടപെടലുകള്‍ നിയമപരമായിരിക്കേണ്ടതുണ്ട്. അക്കാര്യം ഉറപ്പിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയില്‍ അംഗത്വം എടുക്കുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.

Read Also : മതനിന്ദ : ഫ്രഞ്ച് പ്രസിഡന്റ് മക്രോയ്‌ക്കെതിരെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പാക്കിസ്ഥാനെതിരെ കുരുക്കു മുറുക്കി ഫ്രഞ്ച് സര്‍ക്കാര്‍

ജോ ബൈഡന്റെ ഈ പ്രഖ്യാപനത്തോടെ ലോകാരോഗ്യ സംഘടനയില്‍ അമേരിക്ക വീണ്ടും ചേരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം.

ചൈനയുടെ പെരുമാറ്റ രീതികളുടെ പേരില്‍ അവരെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബൈഡന്‍ പറഞ്ഞിരുന്നു.

ഏപ്രില്‍ മാസത്തിലാണ് ലോകാരോഗ്യ സംഘടനയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചത്. ചൈനയില്‍ കൊവിഡ് വ്യാപിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് സംഘടനയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് പ്രഖ്യാപിച്ചത്. പിന്നീട് ജൂലായില്‍ അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button