KeralaLatest NewsNews

ആരാധനാലയങ്ങളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച് വ്യാജ പ്രചാരണം : സംസ്ഥാനത്ത് ക്ഷേത്രങ്ങളില്‍ മാത്രം പൊള്ളുന്ന നിരക്ക്…. പ്രചാരണത്തിനെതിരെ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച് വ്യാജ പ്രചാരണത്തിനെതിരെ കെഎസ്ഇബി രംഗത്ത് വന്നു. ക്രിസ്ത്യന്‍ പള്ളികളേക്കാളും മസ്ജിദുകളേക്കാലും കൂടുതല്‍ വൈദ്യുതി നിരക്ക് ക്ഷേത്രങ്ങളില്‍ നിന്ന് ഈടാക്കുന്നുവെന്നാണ് വ്യാജ പ്രചാരണം. അടിസ്ഥാനരഹിതമായ പ്രചാരണത്തിനെതിരെ കെ.എസ്.ഇ.ബി തന്നെ രംഗത്ത് വന്നു. അമ്പത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കില്‍ തന്നെയാണ് വൈദ്യൂതി ചാര്‍ജ് ഈടാക്കുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.

Read Also : ലഹരിമരുന്നുകേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് നടൻ സിദ്ദിഖ്

കണക്കുകള്‍ നിരത്തിയാണ് കെ.എസ്.ഇ.ബി വ്യാജ പ്രചാരണം പൊളിച്ചത്. വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ എന്ന ക്വാസി ജുഡീഷ്യല്‍ ബോഡി അംഗീകരിച്ച് നല്‍കിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് വൈദ്യുതി ബില്‍ തയ്യാറാക്കുന്നതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാല്‍, ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 5.70 രൂപയും 500 യൂണിറ്റിന് മുകളില്‍ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 6.50 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിന് പുറമെ ഫക്സഡ് ചാര്‍ജ് ആയി കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുമെന്നും കെ.എസ്.ഇ.ബി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ഇത്തരം പ്രചാരണങ്ങളിലൂടെ ഒരു പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിക്കാന്‍ കഴിയില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

കെ.എസ്.ഇ.ബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കുറേ മാസങ്ങളായി ചിലര്‍ പ്രചരിപ്പിക്കുന്ന വാട്‌സാപ് സന്ദേശത്തിലെ വരികളിതാണ്…

‘മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്…ക്രിസ്ത്യന്‍ പള്ളി – 2.85/-, മസ്ജിദ്- 2.85/-,
ക്ഷേത്രത്തിനു യൂണിറ്റ് – 8 രൂപ…’

ഇതിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം…

വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ എന്ന Quasi Judicial Body അംഗീകരിച്ചു നല്‍കിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി വൈദ്യുതി ബില്‍ തയ്യാറാക്കുന്നത്.

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാല്‍, ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളില്‍ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 6.50 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമേ, ഫിക്‌സഡ് ചാര്‍ജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്.

ഇതാണ് വാസ്തവം.

ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ, ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന KSEB എന്ന പൊതു മേഖലാ സ്ഥാപനത്തെ നശിപ്പിക്കാന്‍ കഴിയില്ല. വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button