Latest NewsKeralaNews

സ്വപ്നയുടെ ശബ്ദത്തിനിടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വലിയ ട്വിസ്റ്റ് … മലയാളം അറിയാത്ത സ്വപ്‌ന സംസാരിച്ചത് കൃത്യമായ മലയാളത്തില്‍ …സ്വപ്‌നയുടെ ശബ്ദരേഖ സിപിഎമ്മിന് പാരയാകുന്നു … പരിശോധനയ്ക്ക് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍…. മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും ശനിദശ

 

തിരുവനന്തപുരം : സ്വപ്നയുടെ ശബ്ദത്തിനിടെ ഇടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വലിയ ട്വിസ്റ്റ് ആകുന്നു. മലയാളം കാര്യമായി അറിയാത്ത സ്വപ്ന സംസാരിച്ചത് കൃത്യമായ മലയാളത്തിലായതാണ് ശബ്ദരേഖ ഇറക്കിയവര്‍ വെട്ടിലായിരിക്കുന്നത്. സംശയം ബലപ്പെട്ടതോടെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതിന്റെ സത്യാവസ്ഥ പരിശോധിയ്ക്കുന്നത്. ഈ സംഭവത്തോടെ സിപിഎമ്മിന് കൂടുതല്‍ തലവേദനയായി.

Read Also :  സ്വപ്നയുടെ ശബ്ദരേഖ; ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടത് കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയും രാഷ്ട്രീയ ലക്ഷ്യവും; ശബ്ദം റിക്കോര്‍ഡ് ചെയ്തത് എറണാകുളത്ത് നിന്നെന്ന സംശയം അതിശക്തം… ഇനിയുള്ള ഓരോ നീക്കങ്ങളും അതീവശ്രദ്ധ ചെലുത്തി ഇഡി

പുറത്തു വന്ന ശബ്ദം സിപിഎമ്മിന് വലിയ മൈലേജ് ഉണ്ടാക്കേണ്ടതായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പറയുന്നു എന്നാണ് സ്വപ്ന പറയുന്നത്. അതിനാല്‍ ആഞ്ഞടിക്കാം എന്നാണ് ചാനല്‍ ചര്‍ച്ചാ സഖാക്കളും കണ്ടുകൊണ്ടിരുന്ന സാദാ സഖാക്കളും കരുതിയത്. എന്നാല്‍ വന്‍ തിരിച്ചടിയാണ് കിട്ടിയത്. ആഭ്യന്തര വകുപ്പിനും ജയില്‍ വകുപ്പിനും കീഴിലുള്ള സ്ഥലത്ത് എങ്ങനെ ശബ്ദം പുറത്തായി എന്ന ചോദ്യത്തില്‍ സഖാക്കള്‍ വീണു. അവസാനം മനോരമയിലും ഏഷ്യാനെറ്റിലും കൂട്ടത്തല്ലായി.

അതേസമയം അന്വേഷണ സംഘം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ലഭിച്ചതായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. എം. ശിവശങ്കറിനൊപ്പം ‘ഒക്ടോബറില്‍ യുഎഇയില്‍ പോയി സിഎമ്മിനു വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍സ് ചെയ്തിട്ടുണ്ട്’ എന്ന് ഏറ്റുപറയാന്‍ നിര്‍ദേശം ലഭിച്ചെന്നാണു ശബ്ദസന്ദേശത്തിലുള്ളത്.

കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയില്‍ ഏത് ഏജന്‍സിയാണ് ആവശ്യപ്പെട്ടതെന്നോ ആരോടാണു സ്വപ്ന ഇതു പറയുന്നതെന്നോ സന്ദേശത്തില്‍ വ്യക്തമല്ല. ഇക്കാര്യങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. സംസാര രീതിയനുസരിച്ച് വളരെ അടുപ്പവും വിശ്വാസവുമുള്ള ഒരാളോടാണു പറയുന്നതെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. സ്വപ്ന സംസാരിക്കുമ്പോള്‍ ഇടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വ്യക്തമായി കേള്‍ക്കാം. നേരിട്ടു സംസാരിക്കുമ്പോ റെക്കോര്‍ഡ് ചെയ്തതാണെന്നാണു നിഗമനം.

കൊഫെപോസ തടവുകാരിയായി തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ എത്തുന്നതിനു മുന്‍പുള്ള സന്ദേശമാണെന്ന സൂചനയാണു ജയില്‍വകുപ്പ് നല്‍കുന്നത്. അങ്ങനെയെങ്കില്‍ എറണാകുളം ജില്ലാ ജയിലില്‍ വച്ചോ റിമാന്‍ഡ് നീട്ടാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴോ സ്വപ്നയെ നേരില്‍ കണ്ടു സംസാരിച്ച ആരോ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചതാണെന്നു കരുതണം.

ജയില്‍ രേഖകള്‍ പ്രകാരം അടുത്ത ബന്ധുക്കള്‍ക്കു പുറമേ കസ്റ്റംസ്, ഇഡി, ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സ്, വ്യാജബിരുദക്കേസ് അന്വേഷിക്കുന്ന ലോക്കല്‍ പൊലീസ് എന്നിവര്‍ മാത്രമാണു സ്വപ്നയോടു നേരില്‍ സംസാരിച്ചിട്ടുള്ളത്.

ശബ്ദ സന്ദേശത്തിലെ 3 പരാമര്‍ശങ്ങളുടെ ചുവടുപിടിച്ചാണ് അന്വേഷണം നടത്തുന്നത്. ‘ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത്…’, ‘അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്റ്സ് വായിക്കാന്‍ തന്നില്ല.’. ‘ചുമ്മാ പെട്ടെന്നു പെട്ടെന്നു സ്‌ക്രോള്‍ ചെയ്തിട്ട് എന്റെ അടുത്ത് ഒപ്പിടാന്‍ പറഞ്ഞു.’

ഇതില്‍നിന്നുള്ള സൂചനകളിങ്ങനെയാണ് പോകുന്നത്. സ്വപ്ന തന്റെ വക്കീലിനോടു സംസാരിച്ച അതേ ദിവസമായിരുന്നു ഈ സംഭാഷണം. മാസം വ്യക്തമല്ലെങ്കിലും ആറാം തീയതിയുള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയ ഏജന്‍സിയെക്കുറിച്ചാണു പരാമര്‍ശം. മൊഴി കടലാസില്ല, കംപ്യൂട്ടറിലാണു കാണിച്ചത്. എല്ലാം പകല്‍പോലെ വ്യക്തമാക്കാനാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button