KeralaLatest NewsNews

രണ്ടില ജോസ് കെ.മാണിക്ക് തന്നെ…!

കൊ​ച്ചി: രണ്ടില ജോസ് കെ.മാണിക്ക് തന്നെ നൽകുന്നു. രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈകോടതി ഉത്തരവ് നൽകിയിരിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈകോടതി ശരിവെക്കുകയായിരുന്നു ഉണ്ടായത്. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ് നൽകിയത്.

ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ര​ണ്ടി​ല ചി​ഹ്നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ മ​ര​വി​പ്പി​ച്ചി​രു​ന്നു. ജോ​സ് വി​ഭാ​ഗ​വും ജോ​സ​ഫ് വി​ഭാ​ഗ​വും ര​ണ്ടി​ല ചി​ഹ്നത്തിൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ചിഹ്നം മരവിപ്പിക്കുകയുണ്ടായത്.

ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​പി.​ജെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ചെ​ണ്ട​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ടേ​ബി​ള്‍ ഫാ​നും അ​നു​വ​ദി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button