Latest NewsNewsInternational

അഫ്ഗാന്‍ യുദ്ധം; സാധാരണക്കാരെയും ആസ്‌ട്രേലിയന്‍ സൈന്യം കൊന്നൊടുക്കിയതായി വെളിപ്പെടുത്തൽ

സിഡ്‌നി: അഫ്ഗാന്‍ യുദ്ധത്തിനിടെ നിരായുധരായ സാധാരണക്കാരെ ആസ്‌ട്രേലിയന്‍ സൈന്യം കൊന്നൊടുക്കിയതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. ആസ്‌ട്രേലിയന്‍ സ്‌പെഷല്‍ ഫോഴ്‌സ് സൈനികര്‍ നിരായുധരായ മനുഷ്യരെ കൊന്നൊടുക്കിയതായി ആസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

2009 നും 2013നും ഇടയിലായുരന്നു കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. തടവിലാക്കിയ സാധാരണക്കാരെയും കര്‍ഷകരെയുമെല്ലാമാണ് ഇത്തരത്തില്‍ കൊന്നിരിക്കുന്നത്. നിര്‍ദേശങ്ങളൊന്നുമില്ലാതെും ചിലപ്പോള്‍ നിര്‍ദേശ പ്രകാരവുമാണ് സൈനികര്‍ ക്രൂരത ചെയ്തത്. നാലു വര്‍ഷം നീണ്ട അന്വേഷണത്തിലൂടെയാണ് യുദ്ധ ക്രൂരതകള്‍ പുറത്തു കൊണ്ടുവന്നത്. ഇതിനായി 400 ദൃക്‌സാക്ഷികളെയാണ് വിസ്തരിക്കുകയുണ്ടായി.

വെടിവെച്ച് കൊന്ന ശേഷം കൊലപാതകമല്ലെന്ന് തോന്നുവാന്‍ മൃതദേഹങ്ങളില്‍ ആയുധം വെച്ചിരുന്നതായി പലരും അന്വേഷണ സംഘത്തിന് മൊഴി നൽകുകയുണ്ടായി. സൈന്യത്തില്‍ പുതുതായി എത്തുന്നവരോട് ആദ്യ കൊലപാതകമെന്നോണം തടവുകാരെ വെടിവെച്ചിടാന്‍ നിര്‍ദേശിച്ചിരുന്നെന്നും മൊഴികളിലുണ്ട്.

25 സൈനികര്‍ക്കെതിരെ ബഹുമതികളെല്ലാം തിരിച്ചെടുത്ത് ക്രിമിനല്‍ വിചാരണക്കൊരുങ്ങുകയാണ് ആസ്‌ട്രേലിയ. 39 കൊലപാതകങ്ങളില്‍ പലതും യുദ്ധക്കുറ്റമായി പരിഗണിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button