KeralaLatest NewsNewsEntertainment

അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാല്‍പോരെ; മറുപടിയുമായി അശ്വതി

ഹായ് നല്ല അഡ്വൈസ്. ജോലിക്ക് പോകാത്ത പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ പണിയില്ലല്ലോ.

സോഷ്യൽ മീഡിയയിൽ സജീവമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. താരം ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. മോശം കമന്റുകള്‍ക്ക് ചുട്ടമറുപടി കൊടുക്കാനും അശ്വതി മടിക്കാറില്ല. കഴിഞ്ഞ ദിവസം ജീവിതത്തിലെ ഓരോ അവസ്ഥകളെക്കുറിച്ച്‌ പങ്കുവെച്ച പോസ്റ്റിനുതാഴെ വന്ന കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്

read also:അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്; തെരുവിൽ നൃത്തം ചെയ്തപ്പോൾ പൈസ കിട്ടിയതിനെക്കുറിച്ചു താരപുത്രി

അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാല്‍ കുഴപ്പം ഇല്ലല്ലോ എന്നാണ് കമന്റ്, ഹായ് നല്ല അഡ്വൈസ്. ജോലിക്ക് പോകാത്ത പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ പണിയില്ലല്ലോ. ടെന്‍ഷനും ഇല്ല. അവരുടെ അമ്മയ്ക്കും ഭര്‍ത്താവിനും പിള്ളേര്‍ക്കും അസുഖം വരില്ല, ഹോസ്പിറ്റലില്‍ പോകണ്ട, നേരത്തെ എഴുനേല്‍ക്കണ്ട, മക്കളെ നോക്കണ്ട, പ്രാരാബ്ദം അറിയണ്ട, വീട്ടു ചിലവ് അറിയണ്ട.ന്താല്ലേ, എന്നായിരുന്നു അശ്വതിയുടെ പ്രതികരണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button