Latest NewsNewsCrime

ഗോവയില്‍ വൻ ലഹരിമരുന്ന് വേട്ട; ലഹരിമരുന്നുമായി രണ്ട് പേര്‍ അറസ്റ്റിൽ

പനാജി: ഗോവയിൽ വൻ ലഹരിമരുന്ന് വേട്ട. അരംബോളില്‍ 20,000 രൂപയുടെ ലഹരിമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശ് സ്വദേശികളായ വികാസ് രഞ്ജിത്, മഹേന്ദ്ര താക്കൂര്‍ എന്നിവരെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബീച്ചിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റ് നടത്തിപ്പുകാരാണ് പിടിയിലായത്.

ഇവര്‍ ലഹരിമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്‌ഡിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button