COVID 19Latest NewsNewsQatar

ഖത്തറിൽ 239 പേർക്കുകൂടി കോവിഡ്; 50 പേർ മടങ്ങിയെത്തിയവർ

ദോഹ: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 239 പേർക്കുകൂടി കൊറോണ വൈറസ് രോഗം ​ സ്​ഥിരീകരിച്ചു. ഇതിൽ 50 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. 223 പേർക്കുകൂടി രോഗമുക്തി​നേടിയിരിക്കുന്നു. നിലവിലുള്ള ആകെ രോഗികൾ 2739 ആയിരിക്കുന്നു​. ഇന്നലെ 10,630 പേർക്കാണ്​ പരി​േശാധന നടത്തിയത്​.

ആകെ 10,72,110 പേരെ പരിശോധിച്ചപ്പോൾ 1,36,888 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾ​െപ്പടെയാണിത്​. ഇതുവരെ ആകെ 1,33,914 പേർക്കാണ്​ രോഗമുക്തി​. 235 ആണ്​ ആകെ മരണം. ഇന്നലെ മരണം റിപ്പോർട്ട് ചെയ്തില്ല. 288 പേരാണ്​ ആകെ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 34 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. 35 പേർ തീവ്രപരിചരണവിഭാഗത്തിൽ ആണ് കഴിയുന്നത്​. ഇതിൽ ഒരാളെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്​.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button