Latest NewsIndiaInternational

‘പാക്കിസ്ഥാനികളെ റഫാലിന്റെ അടുത്ത് അടുപ്പിക്കില്ല; മിറാഷ് യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും മറ്റുമുള്ള സഹായ വാഗ്‌ദാനത്തില്‍ നിന്ന്‌ പിന്മാറുന്നു ‘; ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ ഫ്രാന്‍സ്

മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ച സംഭവത്തില്‍ മതനിന്ദ ആരോപിച്ച്‌ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാന്‍ മതതീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

പാരിസ്‌ : മതനിന്ദ ആരോപിച്ച്‌ ഫ്രാന്‍സില്‍ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോക്കെതിരെ പാക്ക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിമര്‍ശനം ഉന്നയിച്ചതിന്‌ പിന്നാലെ പാക്കിസ്ഥാനെതിരെ കുരുക്കു മുറുക്കി ഫ്രഞ്ച്‌ സര്‍ക്കാര്‍. മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ച സംഭവത്തില്‍ മതനിന്ദ ആരോപിച്ച്‌ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാന്‍ മതതീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്‌ക്കെതിരെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനുമായുള്ള ബന്ധങ്ങള്‍ ഫ്രാന്‍സ് അവസാനിപ്പിക്കുന്നത്. പാക്കിസ്ഥാന്റെ സൈനിക, പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കാന്‍ സഹായം നല്‍കില്ലെന്ന്‌ ഫ്രാന്‍സ്‌ നിലപാടെടുത്തു.

ഫ്രാന്‍സിന്റെ റഫാല്‍ വിമാനങ്ങളുടെ പ്രധാന ഗുണഭോക്താവാണ്‌ ഇന്ത്യ. റഫാല്‍ വിവരങ്ങള്‍ പാക്കിസ്ഥാന്‌ കിട്ടുന്നതും അതുവഴി ചൈനയുടെ കൈകളില്‍ എത്തുന്നതും ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നു ഫ്രാന്‍സ്‌ കണക്ക്‌ കൂട്ടുന്നു. അഭയം തേടിയുള്ള പാക്കിസ്ഥാന്‍കാരുടെ അപേക്ഷകളില്‍ കടുത്ത പരിശോധനയാണ്‌ ഫ്രാന്‍സ്‌ നടത്തുന്നത്‌. ആക്ഷേപഹാസ്യ വാരിക ഷാര്‍ലി എബ്ദോയുടെ പാരിസിലെ മുന്‍ ഓഫീസിന്‌ പുറത്ത്‌ പാക്ക്‌ യുവാവ്‌ ഇറച്ചിക്കത്തി കൊണ്ട്‌ രണ്ടുപേരെ കുത്തിയ സംഭവത്തോടെ ഇരു രാജ്യങ്ങളും കൂടുതല്‍ അകന്നു.

പാക്കിസ്ഥാന്റെ കൈവശമുള്ള മിറാഷ്‌ യുദ്ധ വിമാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനം, അഗസ്റ്റ്‌ 90ബി ക്ലാസ്‌ അന്തര്‍ വാഹനികള്‍ തുടങ്ങിയവ നവീകരിക്കാനുള്ള സഹായ വാഗ്‌ദാനത്തില്‍ നിന്ന്‌ ഫ്രാന്‍സ്‌ പിന്‍മാറുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. പാക്ക്‌ വംശജരായ സാങ്കേതിക വിദഗ്‌ധരെ അടുപ്പിക്കരുതെന്നു ഖത്തറിനോടുംഫ്രാന്‍സ്‌ നിര്‍ദേശിച്ചു. ഫ്രാന്‍സിന്റെ റഫാല്‍ വിമാനങ്ങള്‍ വാങ്ങിയ രാജ്യങ്ങളിലൊന്നാണ്‌ ഖത്തര്‍.

പാക്ക്‌ സ്വദേശികളെ റഫാലില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നത്‌ സാങ്കേതിക രഹസ്യങ്ങള്‍ ഇസ്ലാമാബാദിലേക്ക്‌ ചോരാന്‍ ഇടയാകുമെന്ന്‌ ഫ്രാന്‍സ്‌ ഭയക്കുന്നു.ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌ വര്‍ധന്‍ ശൃംഗ്‌ളക്ക്‌ നല്‍കിയ ഉറപ്പാണ്‌ ഫ്രാന്‍സ്‌ നടപ്പിലാക്കുന്നത്‌. മിറാഷ്‌ നവീകരിക്കില്ലെന്ന തീരുമാനം പാക്‌ വ്യോമസേനക്ക്‌ വലിയ തിരിച്ചടിയാണ്‌. നൂറ്റന്‍പതോളം മിറാഷ്‌ പാക്കിസ്ഥാനുണ്ട്‌.

മുസ്ലീം ഇതര രാജ്യങ്ങളില്‍ ഇസ്ലാമോഫോബിയ വളരുകയാണെന്നും ഇതിനെതിരെ ഒരുമിക്കണമെന്നും ഇമ്മാനുവല്‍ മാക്രോയെ വിമര്‍ശിച്ച്‌, ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. പാരിസിലെ പാക്‌ പ്രതിനിധിയെ തിരിച്ച്‌ വിളിക്കാനും തീരുമാനിച്ചു. ഫ്രഞ്ച്‌ സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പാക്‌ തെരുവുകളില്‍ ആഹ്വാനമുയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button