KeralaLatest NewsNews

പെണ്ണുങ്ങൾ വണ്ടി ഓടിച്ചാൽ…; മോട്ടോര്‍വാഹന വകുപ്പിന് പ്രതിഷേധപ്പൊങ്കാല

'വസ്ത്രം ചുളിയുന്നത് പേടിച്ച് സ്ത്രീകള്‍ സീറ്റ് ബെല്‍റ്റ് ധരിക്കില്ല'.

തിരുവനന്തപുരം: സ്ത്രീകളുടെ ഡ്രൈവിങ്ങിനെതിരെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി മോട്ടോർ വാഹന വകുപ്പ്. എന്നാൽ പോസ്റ്റിനെതിരെ പ്രതിഷേധ പൊങ്കാലയുമായി സ്ത്രീകൾ. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. ‘കൊറോണാനന്തര ഗതാഗത പ്രശ്‌നങ്ങളും സ്ത്രീപക്ഷ ഡ്രൈവിങ്ങും’ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ത്രീകളെ സ്റ്റീരിയോടൈപ്പ് ചെയ്ത് പുറത്തിറക്കിയ നിര്‍ദേശത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധം. നിരവധി പേരാണ് വനിതാ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ നിര്‍ദേശത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മോട്ടോര്‍വാഹന വകുപ്പ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും അവര്‍ നിരത്തിയ യുക്തിയില്ലാത്ത വാദങ്ങള്‍ ചര്‍ച്ചയാകേണ്ടത് തന്നെയാണ്.

‘വനിതാ ഡ്രൈവിങ്ങ് വെല്ലുവിളികളും മുന്‍കരുതലും’ എന്ന പേരിലാണ് മോട്ടോര്‍വാഹന വകുപ്പ് ഫേസ്ബുക്കില്‍ നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് പങ്കുവെച്ച നിര്‍ദേശത്തിലെ യുക്തിയില്ലായ്മ ചൂണ്ടിക്കാണിച്ച് സ്ത്രീകള്‍ തന്നെ മുന്നോട്ട് വന്നതിന് ശേഷം വനിതാ ഡ്രൈവിങ്ങ് വീണ്ടും ചര്‍ച്ചകളിലേക്കെത്തുകയാണ്. എന്നാൽ സ്ത്രീകള്‍ വാഹനമോടിക്കുമ്പോഴുള്ള ഗുണപരമായ കാര്യങ്ങളും വെല്ലുവിളികളും എന്നിങ്ങനെ വേര്‍തിരിച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

Read Also: നിങ്ങള്‍ ഒരു ഭീരുവാണ്; കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്ക് ചുട്ട മറുപടി നൽകി ഖുശ്‌ബു

സംസ്ഥാനത്തെ അപകടമരണങ്ങളിലെ കണക്കുകളില്‍ ഏകദേശം അഞ്ചിലൊന്നാണ് സ്ത്രീകള്‍. എന്നാല്‍ ഡ്രൈവിങ്ങിലെ സ്ത്രീ പുരുഷ അനുപാതം കണക്കാക്കുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന നിരക്കാണെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. സ്ത്രീകള്‍ വണ്ടിയോടിക്കുമ്പോഴുള്ള ഗുണപരമായ കാര്യങ്ങളായി മോട്ടോര്‍ വാഹന വകുപ്പ് ലിസ്റ്റ് ചെയ്യുന്നത് ഇവയാണ്.

  • ആണ്‍കുട്ടികളെ അപേക്ഷിച്ച് അമിത വേഗതയും, അപകടകരമായ ഡ്രൈവിങ്ങിന്റെയും അഭാവം.
  • ട്രിപ്പിള്‍ റൈഡിംഗിന്റെ കുറവ്.
  • രാത്രികാല യാത്രകളുടെയും ദീര്‍ഘദൂര ഡ്രൈവിംഗിലെയും കുറവ്
  • മദ്യപാനവും ലഹരി ഉപയോഗിച്ചുള്ള വാഹന ഉപയോഗത്തിന്റെ കുറവ്
  • മല്‍സര ഓട്ടങ്ങള്‍ക്കുള്ള സാദ്ധ്യത ഇല്ലായ്മ (Competition riding)

സ്ത്രീകള്‍ വണ്ടിയോടിക്കുന്നതിലെ ഗുണപരമായ കാര്യങ്ങള്‍ അഞ്ചക്കത്തിലൊതുക്കിയ മോട്ടോര്‍ വാഹന വകുപ്പ് പക്ഷേ സ്ത്രീകള്‍ വണ്ടിയോടിക്കുമ്പോള്‍ നിരത്തുന്ന വെല്ലുവിളികള്‍ അനേകമാണ്. ഇതില്‍ പലതും സ്റ്റീരിയോടൈപ്പ് സങ്കല്‍പങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിച്ചാണ് പലരും മോട്ടോര്‍ വാഹന വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് വനിതാ ഡ്രൈവിങ്ങിലെ വെല്ലുവിളികളായി ഉയര്‍ത്തിക്കാട്ടുന്നത് ഇവയാണ്.

പന്ത്രണ്ടിലധികം വെല്ലുവിളികളാണ് സ്ത്രീകള്‍ വണ്ടിയോടിക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ പലതും സമൂഹം സ്ത്രീക്ക് കല്‍പിച്ചു നല്‍കിയിരിക്കുന്ന ജെന്‍ഡര്‍ റോളുകളുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളുടെ വസ്ത്രധാരണം, ഹെയര്‍സ്റ്റൈല്‍, കുടുംബത്തിലെ ഉത്തരവാദിത്തം, കുട്ടികള്‍, ശാരീരിക പ്രത്യേകതകള്‍ തുടങ്ങിയവയാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ത്രീകള്‍ വണ്ടിയോടിക്കുന്നതിലെ പ്രധാന വെല്ലുവിളികളായി ഉയര്‍ത്തിക്കാട്ടുന്നത് എന്നത് ഈ നിര്‍ദേശങ്ങളില്‍ നിന്നും വ്യക്തമാണ്.
എന്തൊക്കെയാണ് ആ വെല്ലുവിളികളെന്ന് നോക്കാം…

  • വീട്ടിലെയും ജോലിസ്ഥലത്തേയും തിരക്കുകള്‍ക്ക് ഇടയില്‍ നിന്നുള്ള സമയക്കുറവിന്റെയും ബദ്ധപ്പാടുകളുടെയും ഇടക്കുള്ള ഡ്രൈവിംഗിന്റെ അപകട സാദ്ധ്യത.
  • ചെറിയ കുട്ടികളെയും കൊണ്ടുള്ള യാത്രകളിലെ അപകട സാദ്ധ്യതകള്‍ യാന്ത്രികമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് കുറവ്.
  • സാരിയും ചുരിദാറിന്റെ ഷാള്‍ പോലുള്ള ലൂസായ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് വാഹനങ്ങള്‍
  • ഓടിക്കുമ്പോഴുള്ള അപകട സാദ്ധ്യതയും അസൗകര്യങ്ങളും.
  • ഡ്രൈവിംഗിലെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ .
  • ഡിഫന്‍സീവ് ഡ്രൈവിംഗ് രീതികളെക്കുറിച്ചുള്ള അറിവ് കുറവ്.
  • ഡ്രൈവിംഗിലെ പരിചയക്കുറവ് കൊണ്ട് MSM ( മിറര്‍ – സിഗ്‌നല്‍ – മാന്വര്‍ ) തത്വങ്ങള്‍ പാലിക്കാന്‍ പറ്റാതെ യു ടേണ്‍ എടുക്കുന്നതും വലത്തേക്ക് തിരിക്കുന്നതും പോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴുള്ള പ്രശ്‌നങ്ങള്‍.
  • ലൈന്‍ ഡ്രൈവിംഗിനെക്കുറിച്ചുള്ള പരിചയക്കുറവിനാല്‍ ക്യാരിയേജ് വേയുടെ വലത് വശത്ത് കൂടെയും മീഡിയനോട് ചേര്‍ന്നും വാഹനം ഓടിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍.
  • ഉയരക്കുറവും മറ്റ് ശാരീരികമായ പ്രത്യേകതകളും കൊണ്ട് രണ്ട് വശത്തും കാല് കുത്തി ടൂവീലര്‍ നിര്‍ത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍.
  • ഹെയര്‍ സ്‌റ്റൈലും പൂ ചൂടലും മറ്റും നിമിത്തം ഹെല്‍മെറ്റ് ധരിക്കുന്നതിലുള്ള അസൗകര്യങ്ങള്‍
  • ചിലരെങ്കിലും വസ്ത്രങ്ങളില്‍ ചുളിവ് വീഴുന്നതൊഴിവാക്കാന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക.
  • കൃത്യമായ പരിശീലനം നേടിയതിന് ശേഷം മാത്രമേ പുതുതായി വാഹനവുമായി നിരത്തിലിറങ്ങൂ എന്ന് സ്വയം തീരുമാനിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

മറ്റൊരു വിമര്‍ശനം സ്ത്രീകള്‍ക്ക് മെക്കാനിക്കല്‍ കാര്യങ്ങളും, ഡ്രൈവിങ്ങ് നിയമങ്ങളുമായി ബന്ധപ്പെട്ട് അറിവില്ല എന്നതാണ്. ഇതെല്ലാം പഠിപ്പിച്ചിട്ടാണല്ലോ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നത്. പിന്നെ എങ്ങിനെയാണ് ഈ അറിവില്ലായ്മ സ്ത്രീകള്‍ക്ക് മാത്രമാണെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നതെന്ന ചോദ്യവും നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം മാധ്യമ പ്രവര്‍ത്തകയായ അനുപമ വെങ്കിടേഷ് ഉള്‍പ്പെടെയുള്ളവര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വനിതാ ഡ്രൈവിങ്ങ് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പോസ്റ്റിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയും മോട്ടോര്‍ വാഹന വകുപ്പിന്റെ അപക്വമായ നിര്‍ദേശങ്ങളെ പരിഹസിച്ചുമാണ് നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ വുമണ്‍സ് ഡ്രൈവര്‍ ചലഞ്ചും അനുപമയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. റോഡില്‍ സ്ത്രീകളേക്കാള്‍ അപകടകാരികള്‍ പുരുഷന്മാരാണെന്ന പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചും സ്ത്രീകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാദങ്ങള്‍ പൊളിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button