MollywoodLatest NewsNewsEntertainment

ഷാര്‍ജയിലെ ‘ഡെസേര്‍ട്ട്​ സ്​റ്റോം’ ഇന്നിങ്​സിനെ വാനോളം പുകഴ്​ത്തി പൃഥ്വിരാജ്

ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കർ. ലോക പ്രശസ്​ത ക്രിക്കറ്റ്​ മാഗസിനായ വിസ്​ഡണ്‍ 1990കളിലെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്​സായി സച്ചിന്റെ ഷാര്‍ജയിലെ പ്രകടനം​ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഷാര്‍ജയിലെ ‘ഡെസേര്‍ട്ട്​ സ്​റ്റോം’ ഇന്നിങ്​സിനെ വാനോളം പുകഴ്​ത്തി എത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്​.

”90കളിലെ ഏറ്റവും മികച്ച ഇന്നിങ്​സോ?. ഇത്​ ഏകദിനത്തിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്​സുകളിലൊന്നായി പരിഗണിക്കാവുന്നതാണ്​​. ട്വന്‍റി 20 കാലത്ത്​ ജനിച്ച ‘മില്ലേനിയല്‍സിന്​’ ഈ ഇന്നിങ്​സ്​ ആശ്ചര്യമായി തോന്നിയേക്കില്ല. പക്ഷേ അല്ലാത്തവര്‍ക്ക്​ ഞാന്‍ പറയുന്നത്​ മനസ്സിലാകും”- പൃഥ്വിരാജ്​ ഫേസ്​ബുക്കില്‍ കുറിച്ചു.

read  also:നയന്‍താരയുടെ ക്ഷേത്ര ദര്‍ശനത്തിന്റെ കാരണം വിഘ്‌നേഷുമായുള്ള വിവാഹമല്ല; ഉര്‍വശിയുടെ വെളിപ്പെടുത്തല്‍

1998 ല്‍ കൊ​ക്കക്കോള കപ്പില്‍ ഗ്രൂപ്പ്​ ഘട്ടത്തില്‍ ഇന്ത്യക്ക്​ ഫൈനലിലെത്താന്‍ ഓസീസിനെതിരെ വിജയമോ ന്യൂസിലന്‍ഡിനേക്കാള്‍ മികച്ച റണ്‍റേറ്റോ വേണമായിരുന്നു. മത്സരത്തില്‍ 50 ഓവറില്‍ 7 വിക്കറ്റ്​ നഷ്​ടത്തില്‍ ആസ്​ട്രേലിയ 284 റണ്‍സെടുത്തു. മരുക്കാറ്റ്​ മൂലം മത്സരം തടസ്സപ്പെട്ടതോടെ ഇന്ത്യക്ക്​ വിജയിക്കാന്‍ വേണ്ടത്​ 46 ഓവറില്‍ 276 റണ്‍സ്​. റണ്‍നിരക്കില്‍ ന്യൂസിലന്‍ഡിനെ മറികടക്കാന്‍​ വേണ്ടത്​ 237 റണ്‍സും. 131 പന്തുകളില്‍ നിന്നും 143 റണ്‍സെടുത്ത സച്ചിന്റെ മികവില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. മത്സരത്തില്‍ 26 റണ്‍സിന്​ ഇന്ത്യ തോറ്റെങ്കിലും മികച്ച റണ്‍റേറ്റ് ഇന്ത്യക്ക്​ തുണയായി.

തുടര്‍ന്ന്​ ഫൈനലിലെത്തിയ ഇന്ത്യ ആസ്​ട്രേലിയ ഉയര്‍ത്തിയ 272 റണ്‍സ്​ മറികടന്ന്​ കിരീടം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button