COVID 19Latest NewsNewsIndia

“കോവിഡ് വാക്സിനിൽ സാത്താന്റെ അടയാളം ; ഉപയോഗിച്ചാൽ സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ല” : സുന്ദർ സെൽവരാജ്

കോവിഡ് വാക്സിനിൽ ഉള്ളത് സാത്താന്റെ അടയാളമാണെന്നും ,അത് സ്വീകരിച്ചാൽ സ്വർഗ്ഗത്തിൽ പോകാനാകില്ലെന്നുമുള്ള സന്ദേശങ്ങൾ പരത്തുന്ന ദൃശ്യങ്ങളുമാണ് ക്രിസ്ത്യൻ മിഷനറിയായ സുന്ദർ സെൽവരാജ് എയ്ഞ്ചൽ ടിവി വഴി പുറത്തു വിട്ടത് .

Read Also : “റെംഡിസിവിര്‍ ഉപയോഗിക്കരുത്” ; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജീസസ് മിനിസ്ട്രീസ് എന്ന പേരിൽ ചാരിറ്റി സംഘടന സ്ഥാപിച്ച് ,വിദേശത്ത് നിന്നുമടക്കം കോടികൾ സമ്പാദിക്കുന്ന സുന്ദർ സെൽവരാജ് കൊറോണ വാക്സിൻ സ്വീകരിക്കുന്നതിനെതിരെ പരസ്യം എന്ന രീതിയിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് ചാനൽ വഴി പുറത്ത് വിട്ടത് .

“ഇത് ഒരു സാധാരണ വാക്സിൻ ആണെങ്കിൽ, അത് ഒരു ദോഷവും ഇല്ല. എന്നാൽ മറ്റ് രണ്ട് ശക്തികൾ കൂടി ഇതിൽ ഉൾപ്പെടുന്നുണ്ട് . അത് ഡിജിറ്റൽ ഐഡന്റിറ്റിയും സാമ്പത്തിക ഇടപാടുമാണ്. അതുകൊണ്ട് കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. മൃഗത്തിന്റെ അടയാളമുള്ള ചിപ്പ് ഇതിൽ ഉണ്ട്. അത് സാത്താന്റെ ചിഹ്നമാണ് . അതിനാൽ വാക്സിനേഷൻ എടുക്കരുത്”, ഇത്തരത്തിലാണ് ദൃശ്യങ്ങളിൽ പറയുന്നത് .

shortlink

Post Your Comments


Back to top button