Latest NewsNewsIndia

പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തിക് സുബ്ബരാജും നടന്‍ വിജയ് സേതുപതിയും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നടന്‍ വിജയ് സേതുപതിയും രംഗത്ത്.

കഴിഞ്ഞ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ ഉടന്‍ മോചിപ്പിക്കണമെന്നാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വിജയ് സേതുപതി ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റം ചെയ്യാതെ 30 വര്‍ഷം ജയിലില്‍. മകനു വേണ്ടി 30 വര്‍ഷം പോരാടിയ അമ്മ. തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും അപേക്ഷിക്കുന്നു. അവര്‍ക്ക് നീതി നല്‍കണം’ എന്നായിരുന്നു കാര്‍ത്തിക്കിന്റെ ട്വീറ്റ്.

26 വര്‍ഷത്തിനു ശേഷം രണ്ടാഴ്ച പരോള്‍ ലഭിച്ചതു മാത്രമാണ് പേരറിവാളന് ലഭിച്ച ആകെയുള്ള ആനുകൂല്യം.പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച്‌ 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button