Latest NewsNewsInternational

ദരിദ്രരാജ്യങ്ങളെ സഹായിക്കേണ്ടത് തങ്ങളുടെ കടമ; വാക്സിന്‍ വിതരണം ചെയ്യുമെന്ന് ഫ്രാന്‍സ്

ജി20 രാജ്യങ്ങളെല്ലാം ആരോഗ്യഗവേഷണരംഗത്ത് ഏറെ മെച്ചപ്പെട്ടതില്‍ മാക്രോണ്‍ സന്തോഷം പ്രകടിപ്പിച്ചു.

പാരീസ്: ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊറോണ വാക്‌സിന്‍ വിതരണം വ്യാപകമാക്കുമെന്ന് ഫ്രാന്‍സ്. എന്നാൽ ദരിദ്രരാജ്യങ്ങളെ സഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അത്തരം രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് പ്രഥമപരിഗണന നല്‍കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ സംസാരിക്കവേയാണ് ഫ്രഞ്ച് പ്രസിഡന്റ് കൊറോണ പ്രതിരോധ നയം വ്യക്തമാക്കിയത്.കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയാലുടന്‍ ആദ്യ ഡോസ് വാക്‌സിനുകള്‍ ഫ്രാന്‍സില്‍ വിതരണം ചെയ്യുന്നതിനൊപ്പം ആവശ്യപ്പെടുന്ന എല്ലാ ദരിദ്രരാജ്യങ്ങള്‍ക്കും നല്‍കാന്‍ ഒരുക്കമാണെന്നാണ് മാക്രോണ്‍ മാക്രോണ്‍ വ്യക്തമാക്കിയത്. ജി20 രാജ്യങ്ങളെല്ലാം ആരോഗ്യഗവേഷണരംഗത്ത് ഏറെ മെച്ചപ്പെട്ടതില്‍ മാക്രോണ്‍ സന്തോഷം പ്രകടിപ്പിച്ചു.

Read Also: ബാര്‍ കോഴക്കേസ് സർക്കാർ വീണ്ടും കുത്തിപ്പൊക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് അറിഞ്ഞുകൊണ്ട്: ഉമ്മന്‍ ചാണ്ടി

അതേസമയം കോവിഡ് 19 രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിസന്ധി നേരിടാന്‍ ഭരണ സംവിധാനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും മോദി പറഞ്ഞു. സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന രണ്ട് ദിവസത്തെ ജി 20 വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button