Latest NewsNewsIndia

രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 501 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 1,33,227 ആയി ഉയർന്നു.

43,493 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. 4,40,962 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 90,95,807 ആയി. 85,21,617 പേര്‍ ഇതുവരെ രോഗമുക്തരാകുകയും ചെയ്തു. 10,75,326 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു

shortlink

Post Your Comments


Back to top button