KeralaLatest NewsNews

സമയം കഴിഞ്ഞിട്ടും മദ്യ വില്‍പ്പന; ബാറില്‍ പൊലീസ് റെയ്‍ഡ്

അനധികൃത വില്‍പ്പനയിലൂടെ നേടിയ ഒന്നര ലക്ഷത്തിലധികം രൂപയും പൊലീസ് പിടിച്ചെടുത്തു.

കൊല്ലം: മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള സമയം കഴിഞ്ഞിട്ടും  വില്‍പ്പന നടത്തിയ ബാറില്‍ പൊലീസ് റെയ്‍ഡ്. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലെ ബാറിലെ അഞ്ച് ജീവനക്കാര്‍ അറസ്റ്റിൽ. അനധികൃത വില്‍പ്പനയിലൂടെ നേടിയ ഒന്നര ലക്ഷത്തിലധികം രൂപയും പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

read also:പ്രസാദ് വിനിഷയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നു; വീട്ടുമുറ്റത്തു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കൊട്ടാരക്കര അമ്പലക്കര റീജന്‍സിയിൽ സമയ പരിധിക്ക് ശേഷവും മദ്യ വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന. അനധികൃത വില്‍പ്പനയ്ക്കായി ബാറില്‍ സൂക്ഷിച്ചിരുന്ന 98 കുപ്പി വിദേശ മദ്യവും വില്‍പ്പനയിലൂടെ കിട്ടിയ 1,59,000 രൂപയും പോലീസ് പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി കേസ് പൊലീസ് എക്സൈസിന് കൈമാറും

shortlink

Related Articles

Post Your Comments

Related Articles


Back to top button