Latest NewsBollywoodEntertainment

തെരുവിൽ നൃത്തം ചെയ്തു പണം മേടിച്ചിട്ടുണ്ട്; സെയ്ഫ് അലിഖാന്റെ മകൾ സാറ അലി ഖാന്റെ തുറന്ന് പറച്ചിൽ; വീഡിയോ

തെരുവിൽ നൃത്തം ചെയ്തു പണം മേടിച്ചിട്ടുണ്ടെന്ന് നടി സാറ, കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുന്ന നടി സാറ അലി ഖാന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിയുടെ ഒരു മുന്‍കാല അഭിമുഖത്തില്‍ നിന്നുള്ള ഒരു ഭാഗമാണിത്. അനിയന്‍ വളരെ ചെറുതായിരുന്ന സമയത്ത് താന്‍ ഒരു തെരുവില്‍ നൃത്തം ചെയ്തതും ആളുകള്‍ അതിന് പണം നല്‍കിയതുമാണ് സാറ പറയുന്നത്.

അന്ന്”അച്ഛനും അമ്മയും എന്തോ ഷോപ്പിങ്ങിനായി പോയതാണ്. ഞാനും അനിയനും പുറത്തായിരുന്നു. ഞാന്‍ അവിടെനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി. അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്. ഞാന്‍ അത് വാങ്ങിപ്പിടിച്ചു. പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് വീണ്ടും നൃത്തം തുടര്‍ന്നുവെന്ന് സാറ.

 

https://www.instagram.com/p/CEys-9GBke4/?utm_source=ig_web_copy_link

 

കുറച്ചു കഴിഞ്ഞ് അമ്മ അമൃതയും സെയ്ഫും കടയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ സാറ ഈ സംഭവം വിവരിച്ചതും അതിനോടുള്ള അവരുടെ പ്രതികരണവും നടി വിവരിച്ചു. അമ്മയാണ് ഭിക്ഷ ചോദിക്കുകയാണ് എന്ന് കരുതിയാണ് ആളുകള്‍ പണം നല്‍കിയതെന്ന് പറഞ്ഞുതന്നതെന്നും സാറ തുറന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button