Latest NewsNewsIndia

സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമഭേദഗതി : വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സിപിഎം കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: പൊലീസ് നിയമഭേദഗതിയില്‍ സംസ്ഥാനവ്യാപകമായി പരക്കെ പ്രതിഷേധം. ഇതോടെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രനേതൃത്വം രംഗത്ത് വന്നു. നിയമഭേദഗതിക്ക് എതിരെ ഉയര്‍ന്ന എല്ലാത്തരം ക്രിയാത്മക അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം ഔദ്യേഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

Read Also : അശ്‌ളീല വീഡിയോ പ്രസിദ്ധീകരിച്ചയാള്‍ക്ക് ‘ഭാഗ്യലക്ഷമി നല്‍കിയ ആ അടി’ സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള വടിയാക്കി മാറ്റി പിണറായി വിജയന്‍ സര്‍ക്കാര്‍ … മുഖ്യമന്ത്രിയേ അപമാനിച്ചെന്ന് ഏതൊരാള്‍ പരാതി നല്‍കിയാലും കേസെടുക്കാം

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നല്‍കാനുള്ള വ്യവസ്ഥയാണ് പൊലീസ് നിയമഭേദഗതിയിലുള്ളത്. ആര്‍ക്കും പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാം. അതേസമയം, ഇത് ജാമ്യമില്ലാ വകുപ്പല്ല.

നിയമഭേദഗതിക്ക് എതിരെ പ്രതിപക്ഷത്തിന് പുറമേ, ഇടതുപക്ഷത്തുനിന്നും വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സിപിഎം കേന്ദ്രനേൃത്വത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button