Latest NewsNewsInternational

ഓസ്‌ട്രേലിയയിൽ തിമിംഗലത്തിന്റെ ആക്രമണം; ഒരാൾ മരിച്ചു

സിഡ്​നി: വിനോദസഞ്ചാരികൾക്കിടയിൽ പ്രശസ്​തമായ ആസ്​​േ​ട്രലിയയിലെ വടക്കുകിഴക്കൻ ബീച്ചിൽ തിമിംഗലത്തി​െൻറ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കേബ്​ൾ ബീച്ചിൽ രാവിലെയാണ്​ സംഭവമുണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു.

തിമിംഗലം ആക്രമിച്ച വ്യക്തിയെ വെള്ളത്തിൽനിന്ന്​ കരക്കെത്തിച്ച്​ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ്​ പറഞ്ഞു. വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ആസ്​ട്രേലിയയിൽ ഈ വർഷം എട്ടാമത്തെയാളാണ്​ തിമിംഗലത്തി​െൻറ ആക്രമണത്തിൽ മരിക്കുന്നത്​.

കേബ്​ൾ ബീച്ചിൽ അപൂർവമായി മാത്രമേ തിമിംഗലത്തി​െൻറ ആക്രമണം ഉണ്ടാകാറുള്ളൂ. എന്നാൽ അപകടകാരികളായ മുതലകൾ തീരത്തേക്ക്​ എത്തുന്നതോടെ വർഷത്തിൽ ഒന്നോ രണ്ടോ തവണ കേബ്​ൾ ബീച്ച്​ അടച്ചിടാറു​ണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button