KeralaLatest NewsNews

മാസ്ക് മസ്റ്റ്, പോസ്റ്റർ ക്ളിക്കായി; വ്യത്യസ്തനായി ബി ജെ പി സ്ഥാനാർത്ഥി

പോസ്റ്ററിൽ വ്യത്യസ്തനായി വിഷ്ണു രാജ്

കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോഴും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളെല്ലാം തന്നെ പ്രചരണാർത്ഥം മുൻപന്തിയിൽ തന്നെയുണ്ട്. വ്യത്യസ്തമായ പോസ്റ്ററുകളുമായി ഓരോ സ്ഥാനാർത്ഥികളും വാർത്തയിൽ ഇടംപിടിക്കുകയാണ്. അത്തരത്തിൽ വ്യത്യസ്ത പോസ്റ്റർ പതിപ്പിച്ച് ശ്രദ്ധേയനാവുകയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി.

പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ 13 ആം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വിഷ്ണു രാജ് ആണ് പോസ്റ്ററിൽ വ്യത്യസ്തത പുലർത്തി ശ്രദ്ധേയനാകുന്നത്. പോസ്റ്ററിൽ പോലും മാസ്കുമണിഞ്ഞാണ് വിഷ്ണു ശ്രദ്ധേയനാകുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന വിഷ്ണുവിനെ വാർഡിലെ വോട്ടർമാർക്കെല്ലാം പരിചിതമാണ്. അതിനാൽ, പോസ്റ്ററിൽ കുറച്ച് വ്യത്യസ്തതയാകാം എന്ന ചിന്തയാണ് തന്നെ കൊണ്ട് ഇത്തരമൊരു രീതി പരീക്ഷിക്കാൻ പ്രേരിപ്പിച്ചതെന്ന് വിഷ്ണു പറയുന്നു.

വോട്ടർമാർക്ക് മുന്നിൽ സ്ഥാനാർത്ഥികളുടെ മുഖവും ചിഹ്നവും പരിചിതമാക്കുക എന്നതാണ് പൊതുവേ പോസ്റ്ററുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇവിടെയാണ് വിഷ്ണു വ്യത്യസ്തനാകുന്നത്. വോട്ടർമാർക്ക് തന്നെ അറിയാമെന്ന ധൈര്യമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ. ഏതായാലും പോസ്റ്റർ നിമിഷങ്ങൾക്കം ക്ളിക്കായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button