Latest NewsNewsIndia

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ കടക്കുന്നതിന് വിലക്ക്

മുംബൈ: മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ കടക്കുന്നതിന് വിലക്ക് . ഡല്‍ഹി, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ക്കാണ് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബ്ബന്ധമാക്കിയത്. ഇന്ത്യയില്‍ കോവിഡ് ഏറ്റവും ശക്തമായി പിടികൂടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. കടുത്ത നടപടികളിലൂടെ ഇപ്പോള്‍ രോഗവ്യാപനത്തിന്റെ തോത് കുറച്ചു കൊണ്ടുവന്നിരിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹകരെ ഒഴിവാക്കാനാണ് നടപടി.

Read Also : ഇന്ത്യയുടെ പുണ്യ പരിപാവന നദിയായ ഗംഗയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍ വിരമിച്ച സൈനികരുടെ കൂട്ടായ്മ

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും മഹാരാഷ്ട്ര പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് എത്തുന്നവര്‍ ആര്‍ടി – പിസിആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമായി നെഗറ്റീവ് റിപ്പോര്‍ട്ട് കാണിക്കണമെന്നാണ് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നത്. ട്രെയിനിലും വിമാനത്തിലും വരുന്നവര്‍ക്ക് ഒരു പോലെ ബാധകമാണ് നിയമം. വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തു കടക്കുന്നതിന് മുമ്പായി ഇത് കാണിച്ചിരിക്കണം. വിമാനത്തിലാണെങ്കില്‍ ലാന്‍ഡിംഗിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ ടെസ്റ്റ് റിസള്‍ട്ട് ആയിരിക്കണം. ട്രെയിനാണെങ്കില്‍ 96 മണിക്കൂറിനുള്ളിലും. അല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പുറത്താക്കും. ഇനി ഇതുവരെ ടെസ്റ്റ് നടത്താത്തവര്‍ക്കായി വിമാനത്താവളത്തിലെ പരിശോധന കേന്ദ്രങ്ങളില്‍ നടത്താം. പക്ഷേ യാത്രക്കാര്‍ അവരുടെ ചെലവിലായിരിക്കണം പരിശോധനകള്‍ നടത്തേണ്ടത്.

പരിശോധന നടത്താതെ ട്രെയിനില്‍ വരുന്ന യാത്രക്കാര്‍ രോഗലക്ഷണമുണ്ടോ എന്ന കാര്യം സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങും മുമ്പായി പരിശോധന നടത്തിയിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ദൃശ്യമായാല്‍ അവര്‍ ഉടന്‍ അടിയന്തിര ആന്റിജന്‍ പരിശോധന നടത്തേണ്ടി വരും. ഇനി റോഡിലൂടെയാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ മഹാരാഷ്ട്രയില്‍ എത്തുന്നതെങ്കില്‍ രോഗലക്ഷണം ഉണ്ടെങ്കില്‍ ശാരീരിക പരിശോധന അടക്കം നടത്തും. ഇത്തരക്കാരില്‍ രോഗലക്ഷണം ഇല്ലെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. ലക്ഷണം ഉണ്ടെങ്കില്‍ അവര്‍ക്ക് തിരിച്ചു പോകുകയോ സുഖം പ്രാപിക്കും വരെ പ്രത്യേക കേന്ദ്രത്തില്‍ കഴിയുകയോ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button