Latest NewsNewsInternational

പച്ചക്കൊടി വീശുമോ.. സൗദിയില്‍ രഹസ്യ സന്ദർശനം നടത്തി നെതന്യാഹു; ഭരണാധികാരിയുമായി ചര്‍ച്ച, നിര്‍ണായക നീക്കം

അതേസമയം ഈ കൂടിക്കാഴ്ച്ച ഇരുരാജ്യങ്ങളിലെയും പ്രമുഖര്‍ തമ്മിലുള്ള ആദ്യത്തേതാണ്.

റിയാദ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൗദി അറേബ്യയില്‍ രഹസ്യ സന്ദർശനം നടത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍. സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ചയ്ക്കാണ് അദ്ദേഹമെത്തിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്ബിയോയും കൂടിക്കാഴ്ച്ചയില്‍ ഉണ്ടായിരുന്നു. അതേസമയം ഈ കൂടിക്കാഴ്ച്ച ഇരുരാജ്യങ്ങളിലെയും പ്രമുഖര്‍ തമ്മിലുള്ള ആദ്യത്തേതാണ്. അറബ് രാഷ്ട്രങ്ങളുമായി സമാധാനം പുനസ്ഥാപിക്കാന്‍ നേരത്തെ തന്നെ അമേരിക്ക മുന്നിലുണ്ട്. അതിന്റെ തുടര്‍ച്ചയായുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇത്. എന്നാല്‍ ഇതുവരെ ഇസ്രയേലോ സൗദിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ ഇസ്രയേലിന്റെ കാന്‍ പബ്ലിക്ക് റേഡിയോയും ആര്‍മി റേഡിയോയും നെത്യാഹു സൗദിയിലെത്തിയതായി സ്ഥിരീകരിച്ചു. മൊസാദ് ചീഫ് യോസ്സി കോഹനും ഇവര്‍ക്കൊപ്പമുണ്ട്. സൗദി അറേബ്യയുടെ തീരദേശമായ നീയോമിലാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. ഇസ്രയേല്‍ മീഡിയ ഹരീറ്റ്‌സ് വിമാന ട്രാക്കിംഗ് ഡാറ്റകളും പുറത്തുവിട്ടു. തെല്‍ അവീവില്‍ നിന്ന് പ്രൈവറ്റ് ജെറ്റിലാണ് ഇവര്‍ എത്തിയതെന്നാണ് പറയുന്നത്. രണ്ട് മണിക്കൂറോളം ഇവര്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. അര്‍ധ രാത്രി കഴിഞ്ഞാണ് നെത്യാഹു മടങ്ങിയത്. നെത്യാഹു മുമ്പ് പലവട്ടം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ കാണാനായി പോയ പ്രൈവറ്റ് വിമാനം തന്നെയാണിതെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

അതേസമയം സൗദി അറേബ്യ ഇതുവരെ ഇസ്രയേലുമായുള്ള സൗഹൃദ ബന്ധത്തിന് പച്ചക്കൊടി വീശിയിട്ടില്ല. ദശാബ്ദങ്ങള്‍ പഴക്കമുള്ള അറബ് ലീഗ് നിലപാട് തന്നെയാണ് സൗദിക്കുള്ളതെന്നാണ് ഇവര്‍ പറയുന്നത്. പലസ്തീനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇസ്രയേലുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം വര്‍ധിക്കുന്നു എന്ന കാരണം മുന്‍നിര്‍ത്തിയാണ് പോമ്പിയോ അറബ് രാഷ്ട്രങ്ങളെ ഇസ്രയേലുമായി അടുപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ തന്നെ ഇസ്രയേലി വിമാനങ്ങള്‍ക്ക് തങ്ങളുടെ മേഖലയിലൂടെ പറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് സൗദി.

ഫലസ്തീന്‍ ഇതിനെതിരെ ശക്തമായി തന്നെ എതിര്‍പ്പറിയിച്ചിരുന്നു. നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത്തരമൊരു കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കിയത്. കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സൗഹൃദം പുനസ്ഥാപിക്കുമെന്ന് അമേരിക്ക പറയുന്നു. നേരത്തെ ബഹറൈനും യുഎഇയും ഇസ്രയേലുമായി ബന്ധം പുനസ്ഥാപിച്ചിരുന്നു. പരസ്പരം എംബസികള്‍ സ്ഥാപിക്കാനും നയതന്ത്ര ബന്ധം സ്ഥാപിക്കാനും ഇവര്‍ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button