KeralaLatest NewsNews

ഏവരേയും ഭീതിയിലാഴ്ത്തുന്ന കാന്‍സര്‍ എന്ന മഹാമാരിയെ മനുഷ്യന്‍ കീഴടക്കാനൊരുങ്ങുന്നു : കാന്‍സര്‍ വന്നാല്‍ ഇനി മരണമില്ല… വിജയവാര്‍ത്ത അറിയിച്ച് ശാസ്ത്രലോകം

ഏവരേയും ഭീതിയിലാഴ്ത്തുന്ന കാന്‍സര്‍ എന്ന മഹാമാരിയെ മനുഷ്യന്‍ കീഴടക്കാനൊരുങ്ങുന്നു. കാന്‍സര്‍ വന്നാല്‍ ഇനി മരണമില്ല, വിജയവാര്‍ത്ത അറിയിച്ച് ശാസ്ത്രലോകം .  ആരോഗ്യമേഖല ഇത്രയേറെ പുരോഗമിച്ചിട്ടും കാന്‍സര്‍ മനുഷ്യന് ഒരു വെല്ലുവിളിയായി ഇന്നും നിലനില്‍ക്കുകയാണ്. ഈ രോഗത്തിന് കൃത്യമായ ഒരു ചികിത്സ ഇന്നും അപ്രാപ്തമായി നിലകൊള്ളുന്നു.

Read Also : പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം: പ്രശാന്ത് ഭൂഷൺ

എന്നാല്‍ ലോകത്തിനു പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കാന്‍സര്‍ വന്നാല്‍ മരിക്കുമെന്ന വിലയിരുത്തല്‍ തിരുത്താന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഇസ്രയേലി ശാസ്ത്രജ്ഞര്‍. ഇവരുടെ നേട്ടം മാനവരാശിയ്ക്കു തന്നെ പ്രതീക്ഷ പകരുകയാണ്.

ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് മഹത്തായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത്തവണ രസതന്ത്രത്തില്‍ നോബേല്‍ സമ്മാനം നേടിയ ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ചികിത്സക്കായി ഉപയോഗിച്ചത്.

ബാക്ടീരിയ പോലുള്ള ഏകകോശജീവികളില്‍ കാണപ്പെടുന്ന, കോശമര്‍മ്മവും കോശാവരണവും ഇല്ലാത്ത പ്രോകാരിയോട്ട് കോശങ്ങള്‍ എന്നറിയപ്പെടുന്ന കോശങ്ങളുടെ ജീനോമുകളീലെ ആവര്‍ത്തന സ്വഭാവമുള്ള ഡി എന്‍ എ ശ്രേണികളായ ക്രിസ്പറിന്റെ ഒരു ഇനമായ ക്രിസ്പര്‍ കാസ്-9 ജീന്‍ എഡിറ്റിങ് സിസ്റ്റം ഉപയോഗിച്ച് ഗവേഷകര്‍ ഡി എന്‍ എ യില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.

ഇതിനായിരുന്നു ജെന്നിഫര്‍ ദൗഡ്നയ്ക്കും ഇമ്മാനുവല്‍ ഷോപ്പെന്റിയെയ്ക്കും ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്. ടെല്‍ അവീവില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറായുന്നത് ഈ സിസ്റ്റം ഉപയോഗിച്ച് മൃഗങ്ങളിലെ കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാം എന്നാണ്. സയന്‍സ് അഡ്വാന്‍സ് ജേര്‍ണലില്‍ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് ഇത് പറഞ്ഞിട്ടുള്ളത്.

രോഗിയ്ക്ക പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്നതാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത. ഇത്തരത്തില്‍ ചികിത്സിക്കപ്പെടുന്ന കാന്‍സര്‍ കോശങ്ങള്‍ പിന്നീട് ഒരിക്കലും സജീവമാകുകയില്ല എന്ന് വിശ്വസിക്കുന്നതായും അവര്‍ പറയുന്നു.

അര്‍ബുദ രോഗികളുടെ ആയുസ് നീട്ടാന്‍ ഈ ചികിത്സ ഉപയോഗിക്കാം എന്ന് പറയുന്ന വിദഗ്ദര്‍, ഇതിനാല്‍ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും പറയുന്നു.

മൂന്നു തവണത്തെ ചികിത്സകൊണ്ട് ട്യുമര്‍ പൂര്‍ണ്ണമായും ഭേദമാക്കാനും കഴിയും. യഥാര്‍ത്ഥത്തില്‍, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അര്‍ബുദം ബാധിച്ച കോശങ്ങളിലെ ഡിഎന്‍എ അക്ഷരാര്‍ത്ഥത്തില്‍ തന്നെ മുറിച്ചു കളയുകയാണ്. അതിനാല്‍ തന്നെ ഈ കോശങ്ങള്‍ക്ക് പിന്നീട് സജീവമാകുവാന്‍ സാധിക്കുകയില്ല.

ഈ ഗവേഷണത്തെ പുനരവലോകനം ചെയ്ത ശാസ്ത്രജ്ഞര്‍ പറയുന്നത്, കാലതാമസം ഇല്ലാതെ ഈ സാങ്കേതിക വിദ്യ കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കപ്പെടും എന്നാണ്.

കീമോതെറാപ്പിക്ക് ഉള്ളതുപോലെ പാര്‍ശ്വഫലങ്ങള്‍ ഇതിനില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയകരം. ഈ പുതിയ സാങ്കേതിക വിദ്യ, കാന്‍സര്‍ ബാധിച്ച കോശങ്ങളെ മാത്രം ഉന്നംവയ്ക്കുമ്പോള്‍, കീമോതെറാപ്പി ശരീരത്തെ മുഴുവന്‍ ബാധിക്കുന്നു.

ഏറ്റവും കൂടുതല്‍ ആക്രമോത്സുകത പ്രദര്‍ശിപ്പിക്കുന്ന ഗ്ലിയോബ്ലാസ്റ്റോമ, ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച നൂറുകണക്കിന് എലികളിലാണ് പരീക്ഷണം നടത്തിയത്.

ചികിത്സ ലഭിച്ച എലികള്‍ക്ക്, അത് ലഭിക്കാതെപോയ എലികളെക്കാള്‍ ഇരട്ടി വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ചികിത്സ ലഭിച്ചവരില്‍ രോഗത്തെ അതിജീവിക്കാന്‍ 30% പേര്‍ക്ക് കഴിയുകയും ചെയ്തു.

ഇപ്പോള്‍ ഈ സാങ്കേതിക വിദ്യ എല്ലാത്തരം കാന്‍സറുകളേയും ചികിത്സിക്കാന്‍ കഴിയുന്ന തരത്തില്‍ വികസിപ്പിക്കുകയാണെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് മനുഷ്യരില്‍ ചികിത്സിക്കാനായി ലഭ്യമാകുമെന്നും ഗവേഷകര്‍ പറഞ്ഞു. എത്രയും പെട്ടെന്നു തന്നെ കാന്‍സറിനെ കീഴടക്കാനാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button