KeralaLatest NewsIndia

എൻഫോഴ്‌സ്‌മെന്റിനെതിരെ വീണ്ടും അവകാശ ലംഘന നോട്ടീസ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ

ഇതുവരെയുള്ള കടമെടുപ്പ് സർക്കാരിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നും സി എ ജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: മസാലബോണ്ട് അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റിനെതിരെ വീണ്ടും അവകാശ ലംഘന നോട്ടീസ് നൽകാനൊരുങ്ങി സർക്കാർ. നിയമസഭയിൽ സമർപ്പിക്കും മുൻപ് റിപ്പോർട്ടിലെ പരാമർശങ്ങളെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത് സഭയുടെ അവകാശ ലംഘമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നോട്ടീസ് നൽകുക.

നിയമസഭയിലെ ഭരണപക്ഷ എംഎൽഎ സർക്കാരിനായി സ്പീക്കറെ സമീപിക്കും. എം സ്വരാജ് എം എൽ എയായിരിക്കും ചട്ടലംഘന നോട്ടീസ് നൽകുകയെന്നാണ് വിവരം. കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി എ ജി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുവരെയുള്ള കടമെടുപ്പ് സർക്കാരിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നും സി എ ജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

read also: നഗ്രോട്ട ഏറ്റുമുട്ടൽ : പാക് ഭീകരവാദത്തിനേറ്റ കനത്ത പ്രഹരം ; ലോകരാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം നിന്നേക്കും

അതേസമയം റിപ്പോർട്ടിലെ ചില പേജുകൾ എഴുതി ചേർത്തവയാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സർക്കാരിന്റെ വാദം. കഴിഞ്ഞ ദിവസമാണ് കിഫ്ബി മസാലബോണ്ടിൽ എൻഫോഴ്സ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചത്. സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മസാല ബോണ്ടിന്റെ വിശദാംശങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിസർവ്വ് ബാങ്കിന് കത്തയച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button