Latest NewsKeralaIndia

നടന്‍ തിലകന്റെ മകനും അങ്കത്തട്ടിലേക്ക്, മത്സരിക്കുന്നത് BJP സ്ഥാനാര്‍ത്ഥിയായി

നിലവില്‍ തൃപ്പുണിത്തുറ നഗരസഭയില്‍ 11 സീറ്റുകളാണ് ബി ജെ പിക്കുള്ളത്.

തൃപ്പൂണിത്തുറ : മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ മകന്‍ രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുകയാണ് . തിലകന്റെ മകനായ ഷിബു തിലകന്‍ ആണ് ഇത്തവണ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലെ 25-)0 വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ് ഷിബു. നിലവില്‍ തൃപ്പുണിത്തുറ നഗരസഭയില്‍ 11 സീറ്റുകളാണ് ബി ജെ പിക്കുള്ളത്.

96 മുതല്‍ ബി.ജെ.പി പ്രവര്‍ത്തകനാണ് ഷിബു . തപസ്യ കലാസാഹിത്യ വേദിയുടെ സജീവ പ്രവര്‍ത്തകനും ബി.ജെ.പി തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ്. തിലകന്റെ നാടകട്രൂപ്പിലും സജീവമായിരുന്നു. അച്ഛനെ സെറ്റുകളിലെത്തിച്ചിരുന്നതും ഷിബുവാണ്. ഓരോ വീടുകളിലുമെത്തി തിലകന്റെ മകനാണെന്നു പരിചയപ്പെടുത്തുമ്പോള്‍ മലയാളിയ്ക്ക് ആ മഹാനടനോടുള്ള സ്നേഹം ആ മുഖങ്ങളില്‍ നിന്ന് വ്യക്തമാകും . ഇത് തനിക്ക് കരുത്ത് നല്‍കുന്നതായി ഷിബു തിലകന്‍ പറയുന്നു.

read also: “എൽ ഡി എഫ് മികച്ച വിജയം നേടും ; ജനങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് പിണറായി സര്‍ക്കാരിനെ വിലയിരുത്തുക” : സി.പി.ഐ.എം

അച്ഛന്റെ പാത പിന്തുടര്‍ന്ന് ഷിബു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിലകന്റെ നാടക ട്രൂപ്പിലും അദ്ദേഹം സജീവമായിരുന്നു. യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.യു ഡി എഫിന്റെ സിറ്റിങ് സീറ്റായ വാര്‍ഡിലാണ് ഷിബു തിലകന്‍ ജനവിധി തേടുന്നത്.

ഭാര്യ ലേഖയ്ക്കും അമ്മ സരോജത്തിനും ഒപ്പം തിരുവാങ്കുളം കേശവന്‍ പടിയിലാണ് താമസം. തപസ്യ കലാസാഹിത്യ വേദിയുടെ സജീവ പ്രവര്‍ത്തകനും ബി ജെ പി തിരുവാങ്കുളം ഏരിയ സെക്രട്ടറിയുമാണ്.

shortlink

Related Articles

Post Your Comments


Back to top button