Latest NewsNewsInternational

രാജ്യാന്തര ബന്ധങ്ങള്‍ അലങ്കോലമാക്കിയത് ചൈനയുടെ എടുത്തുചാട്ടമാണ്; രൂക്ഷ വിമര്‍ശനവുമായി ഓസ്‌ട്രേലിയ

കാന്‍ബെറ : ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസ്‌ട്രേലിയ. ചൈന എല്ലാം നോക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും ഓസ്‌ട്രേലിയ പറഞ്ഞു. അമേരിക്കയുമായി ചൈന തുടങ്ങിവെച്ച വ്യാപാര വാണിജ്യ പോരാട്ടത്തിനെ ചൊല്ലിയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ആരോപണം.

രാജ്യാന്തര ബന്ധങ്ങള്‍ അലങ്കോലമാക്കിയത് ചൈനയുടെ എടുത്തുചാട്ടമാണ്. പല വിഷയത്തിലും ചൈനയുടെ നയങ്ങളാണ് ലോകരാജ്യങ്ങളെ അകറ്റിയതെന്നും മോറിസണ്‍ പറഞ്ഞു.ചൈനയ്‌ക്കെതിരെ ഓസ്‌ട്രേലിയ എടുത്തിരിക്കുന്ന നിരോധനങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ട്. അത് അമേരിക്ക-ചൈന അസ്വാരസ്യങ്ങളുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും വ്യക്തമാക്കി.

ഏതു രാജ്യവും ചൈനയോട് കലഹിക്കുന്നത് അമേരിക്കയോട് ഐക്യം പ്രകടിപ്പിക്കാനാണെന്ന ധാരണ ബീജിംഗ് ആദ്യം മാറ്റണമെന്നും മോറിസണ്‍ പറഞ്ഞു. ഓസ്‌ട്രേലിയയ്ക്ക് സ്വന്തം രാജ്യതാല്‍പ്പര്യം പരമപ്രധാനമാണ്. അമേരിക്കയുടെ നയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും അല്ലാത്തതുമായ നയങ്ങളുണ്ടെന്നും മോറിസണ്‍ വ്യക്തമാക്കി.

പെസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിലുള്‍പ്പെട്ടതോടെ ഓസ്‌ട്രേലിയക്കെതിരെ ചൈന നിരന്തരം ഭീഷണി മുഴക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോറിസണിന്റെ തുറന്നുപറച്ചില്‍.

shortlink

Post Your Comments


Back to top button