Latest NewsNewsInternational

ബെഞ്ചമിന്‍ നെതന്യാഹു സൗദിയിലെത്തി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത തള്ളി സൗദി മന്ത്രാലയം

റിയാദ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൗദി അറേബ്യയിലെത്ത് രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ച നടത്തിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൗദി അധികൃതര്‍. മുഹമ്മദ് ബിന്‍ സല്‍മാനുമായി അത്തരമൊരു കൂടിക്കാഴ്ച്ചയേ നെതന്യാഹു നടത്തിയിട്ടില്ലെന്ന് സൗദി അധികൃതര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ കൂടിക്കാഴ്ച്ചയെ കുറിച്ച് വാര്‍ത്തകള്‍ കണ്ടിരുന്നു. മൈക്ക് പോംപിയോയുടെ സന്ദര്‍ശനത്തിന് പിന്നാലെ നെതന്യാഹു വന്നെന്നും അതില്‍ പറയുന്നു. എന്നാല്‍ കൂടിക്കാഴ്ച്ച സൗദി-അമേരിക്കന്‍ അധികൃതര്‍ തമ്മിലാണ് നടന്നതെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍ പറഞ്ഞു.

Read Also : സൗദിയില്‍ ഇന്ധനടാങ്കിന് തീയിട്ടത് ഹൂതികളെന്ന് അറബ് സഖ്യസേന …. പിന്നില്‍ ഇറാന്‍

നേരത്തെ നെതന്യാഹു കരഹസ്യമായി സൗദി അറേബ്യയില്‍ എത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംബിയോയും കൂടിക്കാഴ്ച്ചയില്‍ ഉണ്ടായിരുന്നുവെന്നും മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ച്ച ഇരുരാജ്യങ്ങളിലെയും പ്രമുഖര്‍ തമ്മിലുള്ള ആദ്യത്തേതാണെന്ന് ഇതോടെ വിലയിരുത്തപ്പെടുത്തിരുന്നു. അറബ് രാഷ്ട്രങ്ങളുമായി സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കമാണ് ഇത്തരമൊരു കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇസ്രയേലോ സൗദിയോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇത് തള്ളി സൗദി തന്നെ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button