News

സൗദിയില്‍ ഇന്ധനടാങ്കിന് തീയിട്ടത് ഹൂതികളെന്ന് അറബ് സഖ്യസേന …. പിന്നില്‍ ഇറാന്‍

റിയാദ്: സൗദിയില്‍ ഇന്ധനടാങ്കിന് തീയിട്ടത് ഹൂതികളെന്ന് അറബ് സഖ്യസേന , പിന്നില്‍ ഇറാനെന്ന് ആരോപണം. ജിദ്ദയിലെ പെട്രോള്‍ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിന് പിന്നില്‍ യമന്‍ വിമത സായുധസംഘമായ ഹൂതികളാണെന്ന് തെളിഞ്ഞതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി.

ഇറാന്റെ പിന്തുണയോടെ നടന്ന ആക്രമണമാണിതെന്നും ഹൂതികളാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ ഇന്ധന സംസ്‌കരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നേരത്തെ നടത്തിയ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നും ക്രൂയിസ് മിസൈലും സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും ഉപയോഗിച്ച് അബ്ഖൈഖ്, ഖുറൈസ് പെട്രോളിയം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത് ഹൂതികളാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ഭരണകൂടമാണെന്ന് തെളിഞ്ഞതാണെന്നും അല്‍ മാലികി പറഞ്ഞു.അതേസമയം സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സിവിലിയന്‍ കമാന്‍ഡോകള്‍ക്കായുള്ള സുരക്ഷ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button