Latest NewsIndia

‘മഹാരാഷ്ട്രയില്‍ ഉദ്ധവ് സർക്കാരിന് അധികം ആയുസ്സില്ല, മൂന്ന് മാസത്തിനുള്ളില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും’ ; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നമ്മുടെ പാര്‍ട്ടി സര്‍ക്കാരുണ്ടാക്കും. ഞങ്ങള്‍ കണക്കിന്റെ പിന്‍ബലത്തിലാണ് പറയുന്നത്.

ഔറംഗബാദ്: മഹാരാഷ്ട്രയില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങിയതായും ബിജെപി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ റാവുസാഹേ ഡാന്‍വേ. മഹാരാഷ്ട്രയില്‍ തങ്ങളുടെ സര്‍ക്കാരിന് നില നില്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ബിജെപി പ്രവര്‍ത്തകര്‍ ചിന്തിക്കേണ്ടതില്ല. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നമ്മുടെ പാര്‍ട്ടി സര്‍ക്കാരുണ്ടാക്കും. ഞങ്ങള്‍ കണക്കിന്റെ പിന്‍ബലത്തിലാണ് പറയുന്നത്.

എല്ലാം അവസാനിക്കാന്‍ വരാനിരിക്കുന്ന ലെജിസ്‌ളേറ്റീവ് കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ സര്‍ക്കാരിന് അധികം ആയുസ്സില്ല. ഇത് ഉടന്‍ വീഴുമെന്നു അദ്ദേഹം പറഞ്ഞു. അടുത്തമാസം നടക്കുന്ന ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചരണ യോഗത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കുന്ന വേളയിലാണ് ഡാന്‍വേയുടെ പ്രസ്താവന. നിലവില്‍ മഹാരാഷ്ട്രയെ നയിക്കുന്ന മഹാ വികാസ് അഘാഡി സഖ്യത്തില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നാണ് മുന്നണി ഉണ്ടാക്കിയിരിക്കുന്നത്.

read also: ഗണേഷ് കുമാര്‍ എം എല്‍ എയുടെ ഓഫിസ് സെക്രട്ടറി അറസ്റ്റില്‍

ബിജെപിയ്ക്ക് മഹാരാഷ്ട്ര അസംബ്ലിയില്‍ നിലവില്‍ 105 സീറ്റുകളുണ്ട്. ശിവസേനയ്ക്ക് 56, എന്‍സിപിയ്ക്ക് 54, കോണ്‍ഗ്രസിന് 44 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഫഡ്‌നാവീസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും മുംബൈയിലെ രാജ്ഭവിനില്‍ സത്യപ്രതിജ്ഞ ചെയ്തത്. 80 മണിക്കൂറായിരുന്നു ഈ സര്‍ക്കാരിന് ആയുസ് ഉണ്ടായിരുന്നത്.

പിന്നീട് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ അജിത് പവാറിന് പിന്നീട് ഉദ്ധവ് താക്കറേ നയിക്കുന്ന ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യത്തിന്റെ മഹാ വികാസ് അഘാഡിയുടെ ഭാഗമായി. തുടര്‍ന്ന് നവംബര്‍ 28 ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button