Latest NewsIndia

രാജ്യത്ത് കൊറോണ വാക്സിന്‍ വിതരണം ജനുവരിയോടെ ആരംഭിക്കുമെന്നു സൂചന: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം

അസ്ട്രാസനേക്കയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊറോണ വാക്സിന്‍ 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ലണ്ടനിലെ ഓക്സ്ഫഡ് സര്‍വ്വകലാശാല ഇന്നലെ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വാക്സിന്റെ വിതരണം ജനുവരി അവസാന വാരത്തോടെയോ ഫെബ്രുവരിയിലോ ആരംഭിച്ചേക്കും. അസ്ട്രാസനേക്കയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊറോണ വാക്സിന്‍ 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ലണ്ടനിലെ ഓക്സ്ഫഡ് സര്‍വ്വകലാശാല ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരിയോടെ പുറത്തിറക്കാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. 8 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേര്‍ന്നാണ് സ്ഥിതഗതികള്‍ വിലയിരുത്തുക. ഇന്ന് രാവിലെ 10 മണിയ്ക്കാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേരുക. യോഗത്തില്‍ കൊറോണ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചചെയ്യും.

read also: വീണ്ടും കവിതാ മോഷണം: ഇടത് അധ്യാപക സംഘടനാ നേതാവ് അജിത്രി ബാബുവിനെതിരെ പരാതി നല്‍കി കവി ഡോ. സംഗീത് രവീന്ദ്രന്‍

വാക്‌സിന്‍ ലഭ്യമായാല്‍ ഉടന്‍ ആളുകളിലേക്ക് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാകും പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി പ്രധാനമായും ചര്‍ച്ച ചെയ്യുക. നിലവില്‍ അഞ്ച് വാക്‌സിനുകളുടെ പരീക്ഷണങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. രാജ്യത്തെ കൊറോണ സ്ഥിതിഗതികളും പ്രധാനമന്ത്രി വിലയിരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button