Latest NewsUSAInternational

ഒടുവിൽ ട്രംപ് കീഴടങ്ങി ; അധികാരകൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു

മിഷിഗണും ബൈഡനെന്ന ഫലം പുറത്തു വന്നതിനുപിന്നാലെയാണ് നടപടി.

അധികാരകൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ച് ഡോണൾഡ് ട്രംപ്. നടപടിക്രമങ്ങള്‍ക്കായി ജോ ബൈഡന്‍റെ ഓഫിസിന് 63 ലക്ഷം ഡോളര്‍ അനുവദിച്ചു. മിഷിഗണും ബൈഡനെന്ന ഫലം പുറത്തു വന്നതിനുപിന്നാലെയാണ് നടപടി.

തോല്‍വി അംഗീകരിക്കാതിരുന്ന ട്രംപ് അധികാരകൈമാറ്റത്തിന് തയ്യാറായിരുന്നില്ല. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡൻ 270ലധികം ഇലക്ടറൽ കോളേജ് വോട്ടുകള്‍ ഉറപ്പിച്ചതിനു പിന്നാലെ യുഎസ് മാധ്യമങ്ങള്‍ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.

read also: ഷിര്‍ദ്ദിയില്‍ സന്ദർശനത്തിന് പോകുന്ന ആളുകളെ കാണാതാകുന്ന സംഭവം ഗുരുതരം: മനുഷ്യക്കടത്ത് സംശയിച്ച്‌ കോടതി, കഴിഞ്ഞ ഒരുവർഷം മാത്രം കാണാതായത് 88 പേർ

എന്നാൽ തോൽവി അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പിൽ തോറ്റാൽ കോടതിയിൽ പോകുമെന്നുമായിരുന്നു ട്രംപിൻ്റെ നിലപാട്. എന്നാൽ ട്രംപിനെ തള്ളി റിപബ്ലിക്കൻ പാര്‍ട്ടിയുടെ തന്നെ ഉന്നത നേതാക്കള്‍ രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button