Latest NewsNewsIndia

നേതാക്കളിൽ നിന്നും ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല, പാർട്ടി ഓഫീസ് പണിയാൻ ‘ ഭിക്ഷാ സഞ്ചി’യുമേന്തി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി : പാർട്ടി ഓഫീസിന്റെ നിർമാണം പൂർത്തിയാക്കാൻ സംസ്ഥാന നേതാക്കൻമാരുടെ വീട്ടുപടിക്കൽ പോകുന്നതിലും നല്ലത് ‘ഭിക്ഷാ സഞ്ചിയുമായി ‘ ജനങ്ങളിലേക്ക് ഇറങ്ങുന്നതാണെന്ന് കോൺഗ്രസ് നേതാവ് എസ്.ജി. നഞ്ജയനാമത്ത്. കോൺഗ്രസ് നേതാക്കളോട് സംഭാവന ചോദിച്ച് താൻ അക്ഷരാർത്ഥത്തിൽ നിരാശനായെന്നും കർണാടകയിലെ മുൻ നിയമസഭാംഗവും ബാഗൽകോട്ട് ജില്ലയിലെ കോൺഗ്രസ് അദ്ധ്യക്ഷനുമായ എസ്.ജി. നഞ്ജയനാമത്ത് പറഞ്ഞു.

നിർമാണത്തിന് ആകെ വേണ്ടത് 50 ലക്ഷം രൂപയാണ്. പൊതുജനങ്ങളിൽ നിന്നും അദ്ദേഹം ഇതുവരെ 3 ലക്ഷം രൂപ സമാഹരിച്ചു. ഏതാനും ചില കോൺഗ്രസ് നേതാക്കൾ ചേർന്ന് 12 ലക്ഷം രൂപയും നൽകി. പണത്തിന് പകരം കെട്ടിട നിർമാണത്തിന് വേണ്ടിയുള്ള മൂന്ന് ലോഡ് കട്ടയും മണ്ണും സിമന്റും സംഭാവനയായി നഞ്ജയനാമത്തിന് ലഭിച്ചു.താൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡി.സി.സി പ്രസിഡന്റ് ആയതിനാൽ ഓഫീസ് നിർമാണം പൂർത്തിയാക്കേണ്ടത് തന്റെ ചുമതലയാണെന്നും അദ്ദേഹം പറയുന്നു.

Read Also : അഞ്ഞൂറോളം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

‘പല നേതാക്കളെയും സമീപിച്ചു. എന്നാൽ ഓരോരുത്തരും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. ഏതായാലും നിർമാണത്തൊഴിലാളികൾക്ക് പണം കൊടുത്തേ പറ്റൂ. മുൻ നിര നേതാക്കൻമാരുടെ ബംഗളൂരുവിലുള്ള വീടുകൾ തോറും സംഭാവനയ്ക്കായി കയറിയിറങ്ങുന്നതിന് പകരം ബാഗൽകോട്ടിലെ ജനങ്ങളെ സമീപിക്കുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നി ‘ നഞ്ജയനാമത്ത് പറഞ്ഞു. തന്റെ ‘ ഭിക്ഷാ സഞ്ചി’ കാമ്പെയിൻ ജനങ്ങൾ അംഗീകരിച്ചതായും നഞ്ജയനാമത്ത് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button