Latest NewsIndiaNewsEntertainment

നിങ്ങളുദ്ദേശിക്കുന്ന പോലെ ലവ്വും ജിഹാദും ഒരുമിച്ച്‌ പോകില്ല, എല്ലാവരും എപ്പോഴും പ്രണയിക്കൂ; തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാൻ

പലരും പറയുന്നപോലെ ലവ്വും ജിഹാദും ഒരുമിച്ച്‌ പോകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാന്‍. തിരഞ്ഞെടുപ്പിന് മുൻപ് മാത്രമാണ് ആളുകള്‍ ഇത്തരം വിഷയങ്ങളുമായി രംഗത്ത് എത്തുന്നത് എന്നും നുസ്രത് കുറ്റപ്പെടുത്തി.

‘പ്രണയം വ്യക്തിപരമാണ്. അതും ജിഹാദും ഒരുമിച്ച്‌ പോകില്ല. ഒരാള്‍ ആരുടെ കൂടെയായിരിക്കണമെന്നത് അയാളുടെ തീരുമാനമാണ്. നിങ്ങള്‍ എപ്പോഴും പ്രണയിക്കൂ, പരസ്പരം പ്രണയിക്കാനും ആരംഭിക്കൂ.

നിങ്ങളാരും ഇനി മതത്തെ ഒരു രാഷ്ട്രീയ ആയുധമാക്കരുത്.’ – ലവ് ജിഹാദ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നുസ്രത്ത് മറുപടി നൽകി.

 

shortlink

Post Your Comments


Back to top button