COVID 19Latest NewsNewsIndia

“ഏതു കോവിഡ് വാക്സിന്‍ ആയാലും എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും അനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തിയേ ജനങ്ങള്‍ക്കു നല്‍കൂ” : പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന ഒരു കോടിയില്‍ പരം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്​സിന്‍ നല്‍കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കൂടുതലുള്ള എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി​ പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു.

Read Also : അഞ്ഞൂറോളം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

‘കോവിഡ് വാക്സിന്‍ രാജ്യത്തെ ഓരോ പൗരനും ലഭ്യമാക്കുകയെന്നതു ദേശീയ ദൗത്യമാണ്​. ഏതു വാക്സിന്‍ ആണെന്നും എത്ര വിലയാകുമെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിട്ടയോടെയും സുഗമമായും സുസ്ഥിരമായും ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഒറ്റ സംഘമായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ്​ ഓണ്‍ലൈന്‍ യോഗത്തില്‍ പ​​ങ്കെടുത്തത്​.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button