Latest NewsNewsIndia

ലൗ ജിഹാദിനെതിരെ ശക്തമായ നടപടികളുമായി യോഗി സർക്കാർ ; ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം

ലക്‌നൗ : സംസ്ഥാനത്ത് ലൗ ജിഹാദിനെതിരെ ശക്തമായ നടപടികളുമായി യോഗി സർക്കാർ. നിർബന്ധിത മത പരിവർത്തനം തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. അഞ്ച് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷയും വൻ തുക പിഴയും ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഓർഡിനൻസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിധി വിരുദ്ധ ധർമന്തരൻ 2020 എന്ന് പേര് നൽകിയ ഓർഡിനൻസ് നിയമസഭകൂടി പാസാക്കിയാൽ നിയമമാകും.

ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നതിനായി 2019 ൽ തന്നെ സംസ്ഥാന നിയമ സമിതി കരട് രേഖ സമർപ്പിച്ചിരുന്നു. പിന്നീട് ഇത് ആഭ്യന്തര വകുപ്പിന്റെയും, നിയമ മന്ത്രാലയത്തിന്റെയും പരിഗണനയിലായിരുന്നു. നിർബന്ധിത മതപരിവർത്തനങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് അടിയന്തിരമായി സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button