KeralaLatest NewsNews

കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം; ഇൻസ്പെക്ടർക്കെതിരെ നടപടി എടുക്കണമെന്നാവശ്യം

കണ്ണൂരിൽ വഴിയോര കച്ചവടക്കാർക്ക് നേരെ അസഭ്യ വർഷം നടത്തിയ ചെറുപുഴ ഇൻസ്പക്ടർക്കെതിരെ നടപടി എടുക്കാൻ സാധ്യത. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി കണ്ണൂർ ഡിഐജിക്ക് കൈമാറി കഴിഞ്ഞു.

അസഭ്യവർഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇൻസ്പെക്ടർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് തളിപറമ്പ ഡിവൈഎസ്പിയോട് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടത്.അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചനകൾ .

shortlink

Related Articles

Post Your Comments

Related Articles


Back to top button