CinemaMollywoodLatest NewsNewsEntertainment

ലോക്ക് ഡൌൺ രക്ഷയായി; യൂട്യൂബിൽ വൻ ഹിറ്റായി ഒമര്‍ ലുലുവിന്‍റെ ‘ഒരു അഡാറ് ലവ്’

മലയാളസിനിമകളുടെ മറുഭാഷാ മൊഴിമാറ്റ പതിപ്പുകള്‍ പലപ്പോഴും യുട്യൂബില്‍ വമ്പന്‍ വിജയങ്ങള്‍ നേടാറുണ്ട്. ഈ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുകയാണ് മലയാളത്തിൽ നിന്നും ഒമര്‍ ലുലുവിന്‍റെ റൊമാന്‍റിക് കോമഡി ചിത്രം ‘ഒരു അഡാറ് ലവ്’.

‘ലവേഴ്സ് ഡേ’ എന്ന പേരില്‍ ജൂണ്‍ 12നാണ് അഡാറ് ലവിന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടത്. തെലുഗു ഫിലിംനഗര്‍ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്. ചിത്രം ഇതിനകം നേടിയിരിക്കുന്ന വ്യൂവര്‍ഷിപ്പ് കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. അഞ്ച് കോടിയിലേറെ കാഴ്ചകളാണ് ഇതിനകം ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. യുട്യൂബ് ലിങ്കിനു താഴെ 19,000ല്‍ ഏറെ കമന്‍റുകളാണ് ലഭിച്ചിരിക്കുന്നത്. ഭൂരിഭാഗവും ചിത്രത്തെ പ്രശംസിച്ചുള്ളത്. 4.3 ലക്ഷത്തിലേറെ ലൈക്കുകള്‍ നേടിയപ്പോള്‍ 45,000ലേറെ ഡിസ്‍ലൈക്കുകളും ചിത്രം നേടുകയും ചെയ്തിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button