Latest NewsKeralaNews

പൊലീസ് ആക്ട് ഭേദഗതി നിയമം പിൻവലിക്കാനുള്ള ഓർഡിനൻസ്; ഗവർണറുടെ നിലപാട് നിർണായകമകാൻ സാധ്യത

പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസിൽ ഗവർണറുടെ നിലപാട് നിർണ്ണായകമാകും. റിപ്പീലിങ്ങ് ഓർഡിനൻസും ഗവർണർ അംഗീകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ വിജ്ഞാപനമിറക്കി പിറ്റേദിവസം നിയമം പിൻവലിക്കാനിടയായ സാഹചര്യം വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ സർക്കാർ പ്രതിസന്ധിയിലാവാനും സാധ്യത ഉണ്ട്.

പൊലീസിന് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതും, മാധ്യമ സ്വാതന്ത്യത്തിൽ കടന്ന് കയറുന്നതുമായ പൊലീസ് ആക്ട് ഭേദഗതിക്കെതിരായ പരാതികൾ അവഗണിച്ചാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടത്. അതിന്‍റെ പിറ്റേ ദിവസം വിജ്ഞാപനമിറക്കിയെങ്കിലും മണിക്കൂറിനുള്ളിൽ നിയമം പിൻവലിക്കുകയായിരുന്നു. ഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിങ്ങ് ഓർഡൻസിൽ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷ സർക്കാരിനുണ്ട്. വളരെ വേഗത്തിൽ നിയമം പിൻവലിക്കാനിടയായ സാഹചര്യം വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ സർക്കാർ പ്രതിസന്ധിയിലാകും .

shortlink

Related Articles

Post Your Comments

Related Articles


Back to top button