Latest NewsNewsIndia

തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞില്ല, പകരം ‘ലവ് ജിഹാദി’നെതിരെ നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം; ബിജെപിയ്‌ക്കെതിരെ ഉവൈസി

മതപരമായ പ്രശ്‌നങ്ങള്‍ മുന്നിലെത്തിക്കുന്ന ഈ തന്ത്രം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.

ഹൈദരാബാദ്: മോദി സർക്കാരിനെതിരെ പരസ്യപരാമർശവുമായി അസദുദ്ദീൻ ഉവൈസി. രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയാത്തതിനാലാണ് ‘ലവ് ജിഹാദി’നെതിരെ നിയമങ്ങള്‍ കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിക്കുന്നുയെന്ന പ്രസ്താവനയുമായി ഉവൈസി. എന്നാൽ ഉവൈസിയുടെ പരാമർശത്തിൽ ചൊടിച്ച്‌ ബി.ജെ.പി. ‘ലവ് ജിഹാദില്‍’ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഉവൈസി ശ്രമിക്കുന്നെന്ന് ബി.ജെ.പി നേതാവ് എന്‍.വി സുഭാഷ് പറഞ്ഞു.

Read Also: ഏകലവ്യനെ വെല്ലും ആരാധന; നിതീഷ് കുമാറിന് വിരലുകൾ മുറിച്ച് നൽകി ആരാധകൻ

എന്നാൽ വിഷയത്തില്‍ പൊതുജനശ്രദ്ധ ഒഴിവാക്കാന്‍ ഒവൈസി ശ്രമിക്കുന്നു, മതപരിവര്‍ത്തനത്തിനു പിന്നിലെ ഗൂഡാലോചന തടയുന്നതിനായി മുന്നോട്ടുവച്ച നിയമത്തോടുള്ള അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള പ്രതികരണം കണ്ട് ആളുകള്‍ ഞെട്ടിയെന്നും സുഭാഷ് പറഞ്ഞു. ഉവൈസിയുടെ പ്രസ്താവനകള്‍ ‘ലവ് ജിഹാദിന്’ തെറ്റായ നിറങ്ങള്‍ നല്‍കാനുള്ള ശ്രമമായിരുന്നു. മജ്‌ലിസ് നേതാവ് ഇതിനെക്കുറിച്ച്‌ ആശങ്കപ്പെടുന്നത് എന്തുകൊണ്ടാണ്? മതപരമായ പ്രശ്‌നങ്ങള്‍ മുന്നിലെത്തിക്കുന്ന ഈ തന്ത്രം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഈ തന്ത്രം ഉപയോഗിച്ചാണ് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഉവൈസി സീറ്റുകള്‍ നേടിയതെന്നും സുഭാഷ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button