Latest NewsNewsIndia

കശ്മീര്‍ താഴ്വരയിലെ പണ്ഡിറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു: ഉവൈസി

2002 ലെ ഗോത്ര കലാപത്തിലെ ബല്‍ക്കിസ് ബാനു കേസില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ച സംഭവത്തിൽ അദ്ദേഹം കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദ്ദുദീന്‍ ഉവൈസി. കശ്മീര്‍ താഴ്വരയിലെ പണ്ഡിറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും പണ്ഡിറ്റുകള്‍ക്ക് നേട്ടമുണ്ടാകുമെന്ന് പറഞ്ഞാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ താമസിക്കുന്ന പണ്ഡിറ്റുകള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു.

‘കശ്മീരിൽ ബിജെപി നിയമിച്ച ലഫ്റ്റനന്റ് ഗവര്‍ണറും കേന്ദ്രസര്‍ക്കാരുമുണ്ട്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാണ് അവിടെ നടക്കുന്നത്’- പണ്ഡിറ്റുകള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉവൈസി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: സ്യൂട്ട്‌കേസുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍, പോലീസില്‍ അറിയിച്ച് കുടുംബം

2002 ലെ ഗോത്ര കലാപത്തിലെ ബല്‍ക്കിസ് ബാനു കേസില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ച സംഭവത്തിൽ അദ്ദേഹം കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും എന്നാല്‍, കുറ്റവാളികളുടെ മോചനത്തിലൂടെ എന്ത് മാതൃകയാണ് മോദി സര്‍ക്കാര്‍ നല്‍കുന്നതെന്നും ഉവൈസി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button