Latest NewsNewsInternational

വീടിന്റെ മുൻവശത്തിലേക്ക് ഇടിച്ചു കയറിയ കാർ പൂമുഖവാതിലുമായി കടന്നു കളഞ്ഞു

സംഭവം നടന്നത് വെസ്റ്റ് യോർക്ക്ഷെയിലാണ് സിറ്റൌട്ടിലേക്ക് ഇടിച്ചു കയറിയ ആഡംബര വാഹനം വീടിന്‍റെ പൂമുഖവാതിലിനെ കൊണ്ട് പോയി. സംഭവത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറോടിച്ചിരുന്ന കൌമാരക്കാനെ പൊലീസ് പിടികൂടി. ബ്രിട്ടനിലെ യോക് ഷെയറിലാണ് സംഭവം.

വെസ്റ്റ് യോർക്ക്ഷെയറിലെ ഡ്യൂബറിയില്‍ ഔഡി കാറുമായി ചുറ്റാനിറങ്ങിയ കൗമാരക്കാരനാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട് സമീപത്തെ വീടിന്‍റെ സിറ്റൌട്ടിലേക്ക് ഓടിക്കയറുകയായിരുന്നു ഔഡി. പിന്നാലെ വാതിലിനിടിച്ചു. ഇതോടെ വാതില്‍ തകര്‍ന്ന് കാറിന്റെ മുന്‍വശത്തെ വിൻഡ്‌ഷീൽഡിൽ കയറിനിന്നു. ഇതോടെ വിന്‍ഡ് ഷീല്‍ഡില്‍ കുടുങ്ങിയ ഈ വാതിലുമായി ഔഡി ഓട്ടം തുടര്‍ന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയയിരുന്നു ഡ്രൈവർ ഈ അതിക്രമം കാട്ടിക്കൂട്ടിയത്.പിന്നീട് പൊലീസ് ഔഡിയെ പിടികൂടുകയായിരുന്നു. അപകടസമയത്ത് മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചെന്ന സംശയത്തിലാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്‍തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button